Wednesday July 26, 2017
Latest Updates

ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വിഫലമായി ,ഇസ്രായേല്‍ അക്രമണം തുടരുന്നു 

ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍  വിഫലമായി ,ഇസ്രായേല്‍ അക്രമണം തുടരുന്നു 

ടെല്‍ അവീവ്: ഈജിപ്തിന്റെ ഇടപെടലിനെ തുടര്‍ന്ന് താത്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ ഗാസക്ക് നേല്‍ വീണ്ടും ആക്രമണം തുടങ്ങി. കൂടുതല്‍ ശക്തമായ വ്യോമാക്രമണം ഇസ്രായേല്‍ തുടരുകയാണ്. മണിക്കൂറുകള്‍ മാത്രമായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ആയുസ്സ്. കഴിഞ്ഞ ദിവസം ഗാസയിലെ 30 ല്‍പരം കേന്ദ്രങ്ങളിലാണ് ഇസ്രായേലിന്റെ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. ഇന്നലെ രാത്രി മാത്രം ഗാസയില്‍ 20 പേര്‍ കൊല്ലപ്പെട്ടു.

ഇന്നലെ രാത്രി പരക്കെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെ സമാധാന ശ്രമങ്ങള്‍ വിഫലമായി.

ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 9 മണി മുതലായിരുന്നു നിലവില്‍ വന്നത്.യുദ്ധം ഒഴിവാക്കി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഈജിപ്ത് ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി മാറി 

ഗാസാ ഉപരോധം അവസാനിപ്പിക്കുകയും അതിര്‍ത്തികള്‍ തുറന്നുകൊടുക്കുകയും ചെയ്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ അംഗീകരിക്കു എന്നായിരുന്നു ഹമാസിന്റെ നിലപാട്. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും പിന്തുണ അറിയിച്ചിരുന്നു

Scroll To Top