Friday July 21, 2017
Latest Updates

ഗാസയിലെ മനുഷ്യക്കുരുതി: അയര്‍ലണ്ടിലെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കണമെന്ന് ജെറി ആഡംസ്

ഗാസയിലെ മനുഷ്യക്കുരുതി: അയര്‍ലണ്ടിലെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കണമെന്ന് ജെറി ആഡംസ്

ഡബ്ലിന്‍: ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ അയര്‍ലണ്ടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കണമെന്ന് ആവശ്യം. സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസാണ് ഈ ആവശ്യം ഉന്നയിച്ചത്. അയര്‍ലണ്ടിലെ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ജെറി ആഡംസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി ചാര്‍ളി ഫ്‌ലനാഗനുമായും ബോദായിയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ജെറി ആഡംസ് ഇക്കാര്യം ആവശ്യപ്പെട്ടു. 

കൂടിക്കാഴ്ചയില്‍ ഗാസയിലെ ജനങ്ങളോട് അയര്‍ലണ്ട് അനുഭാവം പ്രകടിപ്പിക്കുന്നതായി മന്ത്രി ചാര്‍ളി ഫ്‌ലാനാഗാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര അഭ്യര്‍ത്ഥനകള്‍ മാനിക്കാതെ ഇസ്രയേല്‍ ഗാസയില്‍ മനുഷ്യക്കുരുതി തുടരുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ ഇസ്രായേലി അംബാസഡറെ പുറത്താക്കിക്കൊണ്ട് അയര്‍ലണ്ട് പ്രതിഷേധം അറിയിക്കണമെന്നാണ് ആവശ്യം. വിദേശകാര്യ മന്ത്രി ഇസ്രായേലി അംബാസഡറെ കാണാന്‍ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും ജെറി ആഡംസ് പറഞ്ഞു. 

അതിനിടെ ദിവസേന ഇസ്രയേല്‍ എംബസിയിലേക്ക് പ്രതിഷേധ പ്രകടനക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരക്കുന്നത്

Scroll To Top