Monday May 29, 2017
Latest Updates

ഗാല്‍വേയില്‍ ഞായറാഴ്ച്ച ( ഇന്ന്) ഇടവകാ ദിനാഘോഷം 

ഗാല്‍വേയില്‍  ഞായറാഴ്ച്ച ( ഇന്ന്) ഇടവകാ ദിനാഘോഷം 

ഗാല്‍വേ:ഗാല്‍വേ സെന്റ് .തോമസ് കാത്തലിക് ദേവാലയത്തിലെ ഇടവകാ ദിനം   ഇന്ന്(ജൂണ്‍ 29 ഞായറാഴ്ച) ആഘോഷിക്കും.വൈകിട്ട് 3:30 ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും

ഇടവക ദിനാചരണ ചടങ്ങില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണികുളങ്ങര, ഫാ.മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഇടവക ചാപ്ല്യന്‍  ഫാ.ജയ്‌സണ്‍ കുത്തനാപ്പിള്ളില്‍ ഇടവകദിനാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നേര്‍ച്ച വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

 

Scroll To Top