Tuesday April 25, 2017
Latest Updates

ഗാല്‍വെയിലെ ഇന്ത്യന്‍ പ്രൊഫസറുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

ഗാല്‍വെയിലെ ഇന്ത്യന്‍ പ്രൊഫസറുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

ഗാല്‍വെ:ഗാല്‍വെയിലെ ഇന്ത്യന്‍ പ്രൊഫസറുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു.രക്താര്‍ബുദം പടരുന്നതിന് കാരണമായ എന്‍സൈമുകള്‍ ഇന്ത്യന്‍ പ്രൊഫസറുടെ നേതൃത്വത്തില്‍ കണ്ടെത്തി.എന്‍യുഐ ഗാല്‍വെയിലെ ഗവേഷകനായ ലോകേഷ് ജോഷിയും
സഹപ്രവര്‍ത്തകരുമാണ് ക്യാന്‍സര്‍ ചികിത്സ രംഗത്ത് നിര്‍ണ്ണായകമായ കണ്ടെത്തല്‍ നടത്തിയത്.

പ്ലാസ്മ കോശങ്ങളുടെ അമിതോല്പ്പാദനം മൂലം ഉണ്ടാകുന്ന മള്‍ട്ടിപ്പിള്‍ മേലോമ എന്ന ക്യാന്‍സറിന്റെ ചികിത്സാ രംഗത്ത് ഫലപ്രദമാണ് ലോകേഷ് ജോഷിയുടെയും സഹപ്രവര്‍ത്തകരുടെയും കണ്ടെത്തല്‍.ഗവേഷണത്തിന്റെ പൂര്‍ണ്ണ വിശദാംശങ്ങള്‍ ബ്ലഡ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 

മേലോമ വിഭാഗത്തില്‍പ്പെടുന്ന രക്തര്‍ബുദം ബാധിച്ച് പ്രതിവര്‍ഷം 240 പേരെങ്കിലും അയര്‍ലണ്ടില്‍ പുതിയതായി ചികിത്സ
തേടുന്നുണ്ട്.അയര്‍ലണ്ടില്‍ രക്താര്‍ബുദ ബാധിതരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കൂടുതലാണ്.

രാജസ്ഥാന്‍ സ്വദേശിയായ ലോകേഷ് ജോഷി കഴിഞ്ഞ അഞ്ചു വര്‍ഷമായി അയര്‍ലണ്ടിലെ ബയോ മെഡിക്കല്‍ രംഗത്ത് പ്രമുഖനായ വ്യക്തിത്വമാണ്

Scroll To Top