Sunday October 22, 2017
Latest Updates

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയതിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു

ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയതിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയതിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങുന്നു. കഴിഞ്ഞ ദിവസം ഡബ്ലിനിലെ വുഡ്‌ക്വെയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 50 മുതല്‍ 100 വരെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.
അഞ്ച് കണ്‍സേര്‍ട്ടുകള്‍ക്കും അനുമതി നല്‍കണമെന്ന മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയും ഗാര്‍ത്ത് ബ്രൂക്ക്‌സിന്റെ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടുമാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള
സാമൂഹിക മാധ്യമങ്ങളിലൂടെയും ഗാര്‍ത്ത് ബ്രൂക്ക്‌സ് ആരാധകര്‍ പ്രതിഷേധം അറിയിച്ചു.

എന്നാല്‍ ലോകകപ്പ് ആവേശത്തിലും മന്ത്രിസഭാ പുനസംഘടനയുടെ തിരക്കുകള്‍ക്കിടയിലും ഗാര്‍ത്ത് ബ്രൂക്ക്‌സ് കണ്‍സേര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധം കെട്ടടങ്ങി. ഒരു റേഡിയോ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജെറി ആഡംസും പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം അയര്‍ലണ്ട് സാമ്പത്തിക പ്രതിസന്ധിയിലായ കാലഘട്ടത്തില്‍ പോലും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങാതിരുന്ന ജനങ്ങള്‍ ഗാര്‍ത്ത് ബ്രൂക്ക്‌സിനായി തെരുവില്‍ ഇറങ്ങിയത്
ചിലരെ അത്ഭുതപ്പെടുത്തുന്നു.

Scroll To Top