Thursday August 17, 2017
Latest Updates

ഗാര്‍ഡ സ്റ്റേഷനിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്

ഗാര്‍ഡ സ്റ്റേഷനിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്

ഡബ്ലിന്‍: കൂലോക്ക് ഗാര്‍ഡ സ്റ്റേഷനിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്. ജലനിരക്കിനെതിരെ ആഴ്ചകളായി തുടരുന്ന സമരത്തെ ഗാര്‍ഡ നേരിട്ട നടപടിക്കെതിരെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഇരുനൂറോളം സ്ത്രീകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. ഓസ്‌കര്‍ ട്രെയ്‌നര്‍ റോഡിന് ഇരുവശവും അണിനിരന്ന സ്ത്രീകള്‍ ഗാര്‍ഡയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഡബ്ലിനിലെ ചിലയിടങ്ങളില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട പ്രദേശവാസികള്‍ക്കെതിരെയുള്ള ഗാര്‍ഡ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു 

ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ സമരം. ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ വഴി തടഞ്ഞ സംഘത്തില്‍ ഉണ്ടായിരുന്ന യുവതിയെ ഗാര്‍ഡ ബലം പ്രയോഗിച്ച് നീക്കിയ സംഭവവും ഏറെ പ്രതിഷേധത്തിനിടയാക്കി. ഗാര്‍ഡയുടെ അതിക്രമത്തിനു ഇരയായ ഈ യുവതി ഗാര്‍ഡ ഓംബുഡ്‌സ്മാന് പരാതി നല്‍കാനിരിക്കുകയാണ്. ജലനിരക്കിനെതിരായ സമരം നടന്ന ഭൂരിപക്ഷം മേഖലയിലും ഗാര്‍ഡ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മാര്‍ച്ചില്‍ പേപ്പര് സ്‌പ്രേ പ്രയോഗത്തിനെതിരേയും വിമര്‍ശനമുയര്‍ന്നു

Scroll To Top