Sunday January 22, 2017
Latest Updates

ഗാര്‍ഡ നോക്കി നില്‍ക്കെ പട്രോളിംഗ് കാര്‍ അഗ്‌നിഗോളമായി

ഗാര്‍ഡ നോക്കി നില്‍ക്കെ പട്രോളിംഗ് കാര്‍ അഗ്‌നിഗോളമായി

ഗാല്‍വേ:ഗാര്‍ഡ അധികൃതര്‍ നോക്കി നില്‍ക്കെ പട്രോളിഗ് കാറിന് തീ പിടിച്ചു. കൌണ്ടി കവാനിലെ കള്ളീസില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. വാഹനാപകടം അന്വേഷിക്കാനെത്തിയ ഗാര്‍ഡയുടെ കാര്‍ നിന്ന നില്‍പ്പില്‍ തീ പിടിക്കുകയായിരുന്നു. ആളപായമില്ല. കള്ളീസില്‍ നടന്ന അപകടത്തിന്റെ വിവരം അറിഞ്ഞു സംഭവ സ്ഥലത്ത് എത്തിയ ഗാര്‍ഡയുടെ രണ്ട് പട്രോളിംഗ് കാറുകളില്‍ ഒരെണ്ണമാണ് തീ പിടിച്ചത്.

കാറിന്റെ ഇലക്ട്രിക് സര്‍ക്ക്യൂട്ടില്‍ നിന്നാകാം തീ പടര്‍ന്നത് എന്ന നിഗമനത്തിലാണ് ഗാര്‍ഡ അധികൃതര്‍. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അഗ്‌നിശമന സംവിധാനം പുറത്ത് എടുത്തപ്പോഴേയ്ക്ക് കാറിനെ പൂര്‍ണ്ണമായി അഗ്‌നി വിഴുങ്ങിയിരുന്നു. തീ പിടുത്തം അപ്രതീക്ഷിതമായി ഉണ്ടായതാണെന്നും അഗ്‌നിബാധയുമായി ബന്ധപ്പെട്ടു സംശയാസ്പദമായി ഒന്നുമില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

Scroll To Top