Tuesday February 21, 2017
Latest Updates

ഗാര്‍ഡ ജാഗ്രതയില്‍ ,കൊടും കുറ്റവാളി എപ്പോഴുമെത്തിയേക്കാം ,ഇനി നന്നാവുമെന്ന് ജെര്‍ ഡണ്ടന്‍

ഗാര്‍ഡ ജാഗ്രതയില്‍ ,കൊടും കുറ്റവാളി എപ്പോഴുമെത്തിയേക്കാം ,ഇനി നന്നാവുമെന്ന് ജെര്‍ ഡണ്ടന്‍

ഡബ്ലിന്‍ :ലിമറിക് ഗുണ്ടാത്തലവനായിരുന്ന ജെര്‍ ഡണ്ടന്‍ ജയില്‍ മോചിതനായി. ഗാര്‍ഡ വിഭാഗത്തിന് തലവേദനയായിരുന്ന ഗുണ്ടാ സംഖത്തിലെ നാലു സഹോദരന്മാരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം ജിയല്‍ മോചിതനായ ജെര്‍.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ജയിലില്‍ നിന്നും മോചിതനായ ജെര്‍ എവിടേക്ക് പോയി എന്നുള്ളതിനെക്കുറിച്ച് ഗാര്‍ഡയ്ക്ക് യാതൊരു സൂചനകളും നല്‍കാന്‍ സാധിക്കുന്നുമില്ല. അപകടകാരിയായിരുന്ന ഇയാളെ സൂക്ഷിക്കാനുള്ള മുന്‍കരുതലുകള്‍ ഗാര്‍ഡ സ്വീകരിച്ചു കഴിഞ്ഞു.
ലിമറിക് സിറ്റിയില്‍ താമസിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാല്‍ ജെര്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇവിടെ എത്താനുള്ള സാധ്യത ഉണ്ടെന്ന കണക്കുകൂട്ടലിലാണ് ഗാര്‍ഡ.
ആറു വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടതെങ്കിലും ഇയാള്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കുകയായിരുന്നു. ലിമറിക്കിലെ ഗ്യാങ്ങ് അംഗങ്ങളായ ഇയാളുടെ മുതിര്‍ന്ന സഹോദരന്‍മാര്‍ മൂന്നുപേരും ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും ഇറങ്ങിയ ഉടനെ തന്നെ ഒരു ഇരുണ്ട ബിഎംഡബ്ല്യൂ*5 കാറില്‍ ജെര്‍ ഡബ്ലിന്‍ ജയിലില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ ജെറിനെ കൊണ്ടുപോകാനെത്തിയത് ആരാണെന്നോ എവിടേക്കാണ് ഇയാള്‍ പോയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ജെറിന്റെ സഹോദരന്‍മാരായ വയേണും ജോണും ഡെസ്സിയും ഇപ്പോഴും തടവില്‍ തന്നെ കഴിയുകയാണ്.
കുറച്ചു വര്‍ഷക്കാലമായി മക്കാര്‍ത്തി ഡണ്ടന്‍ ഗ്യാങ്ങുകള്‍ക്ക് നിലനില്‍പ്പില്ലാതെ വരികയായിരുന്നു നയിച്ചവരില്‍ പലരും ഗാര്‍ഡയുടെ വലയിലായി ജയിലിലായുരുന്നു. 99തോളം കേസുകളാണ്‌ജെരിന്റെ പേരില്‍ മാത്രം ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ജെര്‍ ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ അഞ്ചുവര്‍ഷത്തെ തടവിനെതിരായി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയാണ് ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം ജെര്‍ ജയിലിന് പുറത്ത് സ്വതന്ത്രലോകത്തേക്ക് വീണ്ടും കടക്കുകയും ചെയ്തു. ജെര്‍ പുതിയൊരു ജീവിത മേഖലയിലേക്ക് മാറിപ്പോകാനുള്ള ഒരുക്കത്തിലാണെന്നാണ് അയാളുടെ വക്കീലിന്റെ വാക്കുകളില്‍ തെളിയുന്നത്.
താന്‍ അയര്‍ലണ്ടില്‍ നിന്നാല്‍ പഴയ മോശം ലേബലില്‍ മാത്രമേ താന്‍ അറിയപ്പെടുകയുള്ളൂവെന്നും അത് തന്റെ ഭാവി ജീവിതത്തെ ദോഷം ചെയ്യുമെന്നും ജെര്‍ പറഞ്ഞതായി വക്കീല്‍ അറിയിച്ചു. നല്ല രീതിയില്‍ ജീവിതം നയിക്കാനായി അയര്‍ലണ്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് മാറിപ്പോവുകയാണ് ജെര്‍ ചെയ്തതെന്നും വക്കീല്‍ പറയുന്നു.
ജെറിന്റെ മുന്‍ പാര്‍ട്ണറും അയാളുടെ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയുമായ ഏപ്രില്‍ കോളിന്‍ തോമസ് ഒ’നെയ്ല്‍ എന്ന ഗ്യാങ് റേപിസ്റ്റുമായി ബന്ധം സ്ഥാപിച്ചതിനാല്‍ അവരിലേക്ക് തിരികെ പോകാനും ജെര്‍ തയ്യാറായില്ല.
ജെറിന്റെ സഹോദരനായ ജോണ്‍ റഗ്ബി പ്ലെയര്‍ ആയിരുന്ന ഷെയ്ന്‍ ജോഗെഗാന്റെ കൊലപാതകം സംബന്ധിച്ചാണ് അറസ്റ്റിലായത്. 2008ലായിരുന്നു സംഭവം അരങ്ങേറിയത്.
ഏപ്രില്‍ കോളിന്റെ രണ്ട് സഹോദരന്‍മാരെ കൊന്നതിന്റെ പേരിലാണ് വയേണ്‍ ഡണ്ടന്‍ ആറുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടത്. കൈറന്‍ കീനിനെ കൊന്നതിനാണ് ഡസ്സി ഡണ്ടനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

Scroll To Top