Friday January 20, 2017
Latest Updates

ഗാര്‍ഡ ഓംബുഡ്‌സ്മാന്‍:രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് മന്ത്രി

ഗാര്‍ഡ ഓംബുഡ്‌സ്മാന്‍:രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് മന്ത്രി

ഡബ്ലിന്‍ :ഗാര്‍ഡ് ഓംബുഡ്‌സ്മാന്‍ ഓഫീസിലെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ കമ്മീഷന്റെ ഓഫീസില്‍ നിന്നും രഹസ്യ സ്വഭാവമുള്ള ഫയലുകളോ ഫോണ്‍ സന്ദേശങ്ങളോ മെയിലുകളോ ഒന്നും തന്നെ ചോര്‍ത്തപ്പെട്ടിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് തനിക്ക് ലഭിച്ചതെന്ന് നിയമ മന്ത്രി അലന്‍ഷാറ്റര്‍.
ഓംബുഡ്‌സ്മാന്‍ ഓഫീസിലെ രഹസ്യങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നതിനാലാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരന്വേഷണം നടത്തപ്പെട്ടത്. എന്നാല്‍ ആരോപണത്തില്‍ പറഞ്ഞതുപോലുള്ള തരത്തില്‍ രഹസ്യങ്ങള്‍ പുറത്തുപോയതായി ബന്ധപ്പെട്ട് ഒരു തെളിവുപോലും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി അലന്‍ ഷാറ്ററിന് നല്‍കിയിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഡബ്ലിനിലുള്ള ഐടി സെക്യൂരിറ്റി ഫേമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അത്തരത്തിലുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ യാതൊരു തെളിവുകളും ലഭ്യമായിട്ടില്ലെന്ന് മന്ത്രി ഷാറ്റര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ അരമണിക്കൂര്‍ പ്രസംഗത്തിലാണ് ഷാറ്റര്‍ അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സംസാരിച്ചത്. സിറ്റിവെസ്റ്റിലുള്ള ഐടി സെക്യൂരിറ്റി ഫേമായ ആര്‍ഐടിഎസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഷാറ്ററിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ജിഎസ്ഒസി അന്വേഷണത്തിനായി നിയമിച്ച ബ്രിട്ടീഷ് ഫേമായ വെരിമസിന്റെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ യാതൊരു വിവരങ്ങളും ചോര്‍ത്തപ്പെട്ടിട്ടില്ലെന്നാണ് ആര്‍ഐടിഎസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തതിനെപ്പറ്റിയും അലന്‍ ഷാറ്റര്‍ സംസാരിച്ചു. ജിഎസ്ഒസിയുടെ വൈഫൈ കണക്ഷന്‍ അടുത്തുള്ള ഒരു കോഫി ഷോപ്പിലെ കണക്ഷനുമായും ബന്ധിപ്പിച്ചിരുന്നു എന്ന തരത്തിലായിരുന്നു പത്രത്തില്‍ വാര്‍ത്ത വന്നത്.

Scroll To Top