Friday February 24, 2017
Latest Updates

ഗാര്‍ഡായുടെ ചരിത്ര വിജയം :യൂറോപ്യന്‍ കേസില്‍ ഗാര്‍ഡ യൂണിയന് അനുകൂല വിധി

ഗാര്‍ഡായുടെ ചരിത്ര വിജയം :യൂറോപ്യന്‍ കേസില്‍ ഗാര്‍ഡ യൂണിയന് അനുകൂല വിധി

ഡബ്ലിന്‍: ഇനി ഗാര്‍ഡ ഓഫിസര്‍മാര്‍ക്കും സമരം ചെയ്യാം.സംഘടനാ പ്രവര്‍ത്തനമാവാം.ഗാര്‍ഡ സര്‍ജന്റുമാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും യൂണിയന്‍, യൂറോപ്യന്‍ കേസില്‍ വിജയിച്ചു. യൂണിയന്‍ അംഗങ്ങളുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംബന്ധിച്ച കേസിലാണ് യൂണിയന്‍ വിജയം നേടിയത്. യൂറോപ്യന്‍ സോഷ്യല്‍ ചാര്‍ട്ടര്‍ നടപ്പിലാക്കിയതിനെതിരെ 2012 ലാണ് ഗാര്‍ഡ നിയമ നടപടി ആരംഭിച്ചത്. യൂറോപ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പോലീസ് മുഖേനയാണ് ഗാര്‍ഡ നിയമ പോരാട്ടം നടത്തിയത്. 


യൂറോപ്യന്‍ സോഷ്യല്‍ ചാര്‍ട്ടര്‍ നടപ്പിലാക്കിയതിലൂടെ ഗാര്‍ഡയിലെ എജിഎസ്‌ഐക്കും മറ്റ് യൂണിയനുകള്‍ക്കും ആര്‍ട്ടിക്കിള്‍ 5 പ്രകാരമുള്ള ട്രേഡ് യൂണിയന്‍ അവകാശവും ആര്‍ട്ടിക്കിള്‍ 6 ഉറപ്പ് നല്കുന്ന ബാര്‍ഗെയ്ന്‍ അവകാശവും ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്കുന്ന വിവരാവകാശവും നിഷേധിക്കപ്പെട്ടതായി യൂണിയന്‍ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെയാണ് സംഘടന നിയമ പോരാട്ടം നടത്തിയത്. കേസില്‍ യൂറോപ്യന്‍ കമ്മറ്റി ഓഫ് സോഷ്യല്‍ റൈറ്റ്‌സ് ഗാര്‍ഡ യൂണിയന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. 

കേസിലെ വിധി സന്തോഷകരമാണെന്ന് സംഘടന ജനറല്‍ സെക്രട്ടറി ജോണ്‍ റെഡ്‌മോണ്ട് പറഞ്ഞു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെ നിഷേധിച്ചു കൊണ്ടാണ് യൂറോപ്യന്‍ സോഷ്യല്‍ ചാര്‍ട്ടര്‍ നടപ്പിലാക്കിയത്. ഇതിനെതിരെയാണ് സംഘടന ഐതിഹാസിക പോരാട്ടത്തിലൂടെ വിജയം നേടിയത്. ലേബര്‍ റിലേഷന്‍സ് കമ്മീഷനെ സമീപിക്കാനുള്ള അവകാശം ലഭിക്കണമെന്നതാണ് മറ്റൊരു ആവശ്യം.

Scroll To Top