Monday May 29, 2017
Latest Updates

ഗാര്‍ഡയെ നിരീക്ഷിക്കാന്‍ പോലിസിംഗ് റിസര്‍ച്ചര്‍ !ശമ്പളം 1.25 യൂറോ

ഗാര്‍ഡയെ നിരീക്ഷിക്കാന്‍ പോലിസിംഗ് റിസര്‍ച്ചര്‍ !ശമ്പളം 1.25 യൂറോ

ഡബ്ലിന്‍: മനുഷ്യാവകാശ പ്രവര്‍ത്തകരെ നിയമിക്കാനുള്ള നീക്കത്തെ പ്രതിരോധിച്ച് ഗാര്‍ഡ രംഗത്ത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ നിയമിക്കാന്‍ ഉദ്ദേശിച്ച് കഴിഞ്ഞ ദിവസമാണ് ഗാര്‍ഡ ജോബ് ബ്രിഡ്ജ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് ഗാര്‍ഡ അതിനെ ന്യായീകരിച്ച് രംഗത്ത് വന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് അസിസ്റ്റന്റ്, ലീഗല്‍/പോലീസിംഗ് റിസര്‍ച്ചര്‍ എന്നീ പോസ്റ്റുകളിലേക്കാണ് ഗാര്‍ഡ അപേക്ഷ ക്ഷണിച്ചത്.
ഹ്യൂമന്‍ റൈറ്റ്‌സ് ക്വാളിഫിക്കേഷനുള്ള തേഡ് ലെവല്‍ ഡിഗ്രി യോഗ്യതയുള്ളവരെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒഴിവിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഗാര്‍ഡയുടെ നയപരിപാടികള്‍ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ലീഗല്‍/പോലിസിംഗ് റിസര്‍ച്ചറെ ക്ഷണിച്ചിരിക്കുന്നത്. മണിക്കൂറില്‍ 1.25 യൂറോയാണ് വേതനം. എന്നാല്‍ ജോബ് ബ്രിഡ്ജില്‍ നിന്ന് നിയമനം നടത്താനുള്ള നീക്കത്തിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെയാണ് ജോബ്‌സ് ബ്രിഡ്ജ് വെബ്‌സൈറ്റില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വേക്കന്‍സിയിലേക്ക് അപേക്ഷിക്കുന്നവര്‍ രഹസ്യംസൂക്ഷിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്ന് ഗാര്‍ഡ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പള്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള രഹസ്യ സ്വഭാവമുള്ള ഡാറ്റകള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഒരു വേക്കന്‍സിയാണ് നിലവിലുള്ളത്. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യാം.

Scroll To Top