Sunday February 19, 2017
Latest Updates

ഗാര്‍ഡയെ കടിച്ച ഹെപ്പറ്റൈറ്റിസ് രോഗിക്ക് 18 മാസം ജയില്‍ ശിക്ഷ

ഗാര്‍ഡയെ കടിച്ച ഹെപ്പറ്റൈറ്റിസ് രോഗിക്ക് 18 മാസം ജയില്‍ ശിക്ഷ

ഡബ്ലിന്‍: ഗാര്‍ഡയെ കടിച്ച ഹെപ്പറ്റൈറ്റിസ് രോഗിക്ക് 18 മാസം ജയില്‍ ശിക്ഷ.ഡബ്ലിനിലെ ജെര്‍വിസ് ഷോപ്പിംഗ് സെന്ററില്‍ ബഹളം സ്രുഷ്ട്ടിച്ചതിനു ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ ഗാര്‍ഡയെ കടിച്ചത്. 

ജെയിംസ്സ്ട്രീറ്റില്‍ താമസക്കാരിയായ കാരള്‍ റൂണി എന്ന യുവതിയാണ് ഗാര്‍ഡയെ കടിച്ച് പരുക്കേല്‍പ്പിച്ചത്. ഹെപ്പറ്റൈറ്റിസ് ബാധിതയുടെ കടിയേറ്റ ഗാര്‍ഡ മാറ്റര്‍ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഹെപ്പറ്റൈറ്റിസ് സി ബാധിതയായിരുന്നു കാരള്‍ റൂണി. സംഭവത്തില്‍ റൂണി കോടതിയില്‍ മാപ്പ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റൂണിയെ കാണിച്ചു., ദൃശ്യങ്ങള്‍ കണ്ടിട്ട് തനിക്ക് തന്നെഭയമാകുന്നുവെനായിരുന്നു കോടതിയില്‍ റൂണി പ്രതീകരിച്ചത്.

Scroll To Top