Sunday February 19, 2017
Latest Updates

ഗാര്‍ഡയുടെ പേരിലും തട്ടിപ്പ് : ലോഗോ ദുരുപയോഗം ചെയ്യുന്നു

ഗാര്‍ഡയുടെ പേരിലും തട്ടിപ്പ് : ലോഗോ ദുരുപയോഗം ചെയ്യുന്നു

ഡബ്ലിന്‍ :തീക്കട്ടയിലും ഉറുമ്പരിച്ചുതുടങ്ങിയിരിക്കുന്നു . അയര്‍ലണ്ടിലെ ഗാര്‍ഡ ലോഗോ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്.

ഗാര്‍ഡലോഗോ ഓണ്‍ലൈന്‍ വഴി ദുരുപയോഗം ചെയ്യുന്നതായി അനിറ്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്. ഗാര്‍ഡ ലോഗോ ഉപയോഗിച്ച് ജനങ്ങളില്‍ നിന്നും പണം തട്ടുന്നതായി കഴിഞ്ഞ വര്‍ഷങ്ങളിലും വിവരങ്ങള്‍ ലഭിച്ചിരുന്നതായി സ്മാര്‍ട്ട്‌ടെക്ക് പറഞ്ഞു.

‘റാന്‍സംവെയര്‍’ എന്ന പേരില്‍ 2005ല്‍ കിഴക്കന്‍ യൂറോപ്പില്‍ രൂപപ്പെട്ടുവന്ന ഒരു ഗ്രൂപ്പാണ് ഇത്തരത്തില്‍ സൈബര്‍ കുറ്റങ്ങളില്‍ ഏര്‍പ്പടുന്നത്. ഇരകളുടെ കമ്പ്യൂട്ടര്‍ ഹാക്കചെയ്തതിന് ശേഷമാണ് തട്ടിപ്പാരംഭിക്കുന്നത്. ‘നിങ്ങളുടെ കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തിരിക്കുകയാണെന്ന്’ ഇരകള്‍ക്ക് മെസ്സേജ് കൊടുക്കുകയും നിയമനടപടികള്‍ തുടരാതിരിക്കണമെങ്കില്‍ ഫൈന്‍ അടക്കണമെന്നും ആവശ്യപ്പെടും. ഇതൊക്കെയും വിശ്വാസയോഗ്യമാക്കിത്തീര്‍ക്കാനായി ഗാര്‍ഡ ലോഗോയും ഉപയോഗിക്കും.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ഗാര്‍ഡ തന്നെ സോഷ്യല്‍ മീഡിയ കാംപെയിനുകള്‍ സംഘടിപ്പിക്കണമെന്ന് സ്മാര്‍ട്ട്‌ടെക്ക് പറഞ്ഞു.
ഗാര്‍ഡ സോഷ്യല്‍ മീഡിയ കാംപെയ്‌നിംഗ് നടത്തിയാല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് സ്മാര്‍ട്ട്‌ടെക് സിഇഒ റൊനാന്‍ മൂര്‍ഫി പറഞ്ഞു.
ഗാര്‍ഡ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് പലതരം അഭിപ്രായങ്ങളും വരുന്നുണ്ടെന്നും ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ എത്രയും പെട്ടെന്ന് അടുത്ത ഗാര്‍ഡ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗാര്‍ഡ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ആരെങ്കിലും ‘റാന്‍സംവെയറി’ന്റെ ഇത്തരം ആക്രമണത്തിന് ഇരയാവുകയാണെങ്കില്‍ ഫൈന്‍ അടക്കേണ്ട ആവശ്യമില്ലെന്നും അംഗീകൃത കമ്പ്യൂട്ടര്‍ ഓപറേറ്ററെ കൊണ്ട് സിസ്റ്റം നന്നാക്കിയാല്‍ മതിയെന്നും റൊനാന്‍ മുര്‍ഫി പറഞ്ഞു.

Scroll To Top