Saturday November 25, 2017
Latest Updates

ഗാര്‍ഡയുടെ പരീക്ഷണങ്ങള്‍ !….ദുരന്തം വന്നാല്‍ സേന റെഡിയെന്ന് ഗാര്‍ഡ നേതൃത്വം 

ഗാര്‍ഡയുടെ പരീക്ഷണങ്ങള്‍ !….ദുരന്തം വന്നാല്‍ സേന റെഡിയെന്ന് ഗാര്‍ഡ നേതൃത്വം 

ഡബ്ലിന്‍ :വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാര്‍ഡയുടെ ഡെമോണ്‍സ്ട്രേഷന്‍.യാതോരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ഓപ്പറേഷന്‍ ‘ സ്‌കിയാത് ‘ എല്ലാ അഭിനേതാക്കളും ചേര്‍ന്ന് ഗംഭീരമാക്കിയെന്ന് ഗാര്‍ഡ കമ്മീഷണര്‍ അഭിപ്രായപ്പെടുകയും ചെയ്തു.ഡോക്ക്ലാന്‍ഡ് റയില്‍വേ സ്റ്റേഷനിലാണ് ‘ഭീകരാക്രമണം ഉണ്ടായത്’.

ട്രയിന്‍ സ്റ്റേഷനു പുറത്ത് രണ്ട് ആയുധധാരികള്‍ സൈക്കിള്‍ യാത്രികയെയും മറ്റ് രണ്ട് പേരെയും ആക്രമിക്കുകയായിരുന്നു.നാല് മിനിറ്റിനുള്ളില്‍ റോഡ് ട്രാഫിക് കൊളിഷന്റെ പട്രോളിംഗ് കാര്‍ എത്തി.നിരായുധരായ ഗാര്‍ഡകള്‍ മെഡിക്കല്‍ സഹായത്തിന് അഭ്യര്‍ഥിക്കുന്നു. അടുത്ത നാല് മിനിറ്റിനുള്ളില്‍ ആയുധധാരികളായ ഗാര്‍ഡകളെത്തുന്നു.

തുടര്‍ന്നു രണ്ടാമത്തെ യൂണിറ്റുമെത്തി.അവര്‍ ട്രയിന്‍ സ്റ്റേഷന്‍ അകത്ത് പ്രവേശിക്കുന്നു.അവിടെ ആയുധധാരിയായ ആള്‍ നിരവധിപേരെ ആക്രമിക്കുന്നു.ഗാര്‍ഡ ഓഫിസേഴ്സ് സ്റ്റം ഗ്രനേഡും ഉപയോഗിക്കുന്നു ഒടുവില്‍ ഒരാളെ വെടിവെച്ചിടുന്നു.

പിന്നീട് ഗാര്‍ഡ ട്രയിനിനുള്ളില്‍ പ്രവേശിക്കുന്നുഅവിടെ കുറച്ച് യാത്രികരെ ‘ഭീകരന്‍’ ബന്ദികളാക്കിവെച്ചിരിക്കുന്നു.അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഒടുവില്‍ ഗാര്‍ഡയുടെ മിടുക്കന്മാര്‍ ആക്രമിയെ വകവരുത്തുന്നു.പ്രഫഷണലിസവും കഴിവും ഒത്തുചേര്‍ന്ന ഡമോണ്‍സ്ടേഷനായിരുന്ന ഇതെന്ന് കമ്മീഷണര്‍ നോയിറിന്‍ സുള്ളിവാന്‍ പറഞ്ഞു.ഭീകരാക്രമണമുണ്ടാകുമെന്ന് ഇതിനര്‍ഥമില്ല,എന്നിരുന്നാലും ഒരു കരുതല്‍ അതാണ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.ഗാര്‍ഡയുടെ സായുധസേനയുടെ എണ്ണം ഈ വര്‍ഷം വര്‍ധിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Scroll To Top