Sunday April 30, 2017
Latest Updates

ഗാര്‍ഡയുടെ പട്രോളിംഗ് കാറ് തട്ടി വൃദ്ധ മരിച്ചു

ഗാര്‍ഡയുടെ പട്രോളിംഗ് കാറ് തട്ടി വൃദ്ധ മരിച്ചു

ഡബ്ലിന്‍: ഗാര്‍ഡയുടെ പട്രോളിംഗ് കാറ് തട്ടി വൃദ്ധ മരിച്ചു. എലിസബത്ത് എന്ന 75 കാരിയാണ് ഗാര്‍ഡയുടെ വാഹനമിടിച്ച് മരിച്ചത്. വെസ്റ്റ് ഡബ്ലിനില്‍ കെ്‌ലാന്‍ഡാല്‍ക്കിനിലെ ഫോണ്ട്ഹില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറിടിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. എലിസബത്ത് ഷോപ്പിംഗ് കഴിഞ്ഞു മടങ്ങി വരികയായിരുന്നു. അതിനിടെ ഗാര്‍ഡയുടെ ഫോര്‍ഡ് മോണ്ടിയോ കാര്‍ വൃദ്ധയെ ഇടിച്ച് ഇടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വൃദ്ധയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ചികില്‍സയിലിരിക്കെ ഉച്ച കഴിഞ്ഞു ഇവര്‍ മരണത്തിനു കീഴടങ്ങി. മരണമടഞ്ഞ എലിസബത്ത് കോര്‍ക്കാഗ് സ്വദേശിനിയാണ്. സംഭവത്തില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ അന്വേഷണം തുടങ്ങി.

Scroll To Top