Sunday January 21, 2018
Latest Updates

ഗാര്‍ഡയുടെ ഓപ്പറേഷന്‍ വാന്റേജിലൂടെ മുടങ്ങിയത് 400 വ്യാജ വിവാഹങ്ങള്‍,പ്രതികളില്‍ കൂടുതലും പാക്കിസ്ഥാനികളും,അറബ് യുവാക്കളും 

ഗാര്‍ഡയുടെ ഓപ്പറേഷന്‍ വാന്റേജിലൂടെ മുടങ്ങിയത് 400 വ്യാജ വിവാഹങ്ങള്‍,പ്രതികളില്‍ കൂടുതലും പാക്കിസ്ഥാനികളും,അറബ് യുവാക്കളും 

ഡബ്ലിന്‍ : അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി നടത്തിയ 400ലേറെ വ്യാജ വിവാഹങ്ങള്‍ ഗാര്‍ഡ കണ്ടെത്തി.2015ല്‍ വ്യാജ വിവാഹ നിയന്ത്രണം സംബന്ധിച്ച നിയമം നിലവില്‍ വന്നതിനു ശേഷം ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷന്‍ മുഖേനയാണ് വ്യാജ വിവാഹങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തിയത്.

പാക്കിസ്ഥാനില്‍ നിന്നും,അറബ് രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് വ്യാജവിവാഹങ്ങള്‍ക്ക് തയാറാവുന്ന പുരുഷന്മാരില്‍ ഏറെയും,ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വന്നു താമസിക്കുന്ന ഏതാനം വിദ്യാര്‍ഥികളും അയര്‍ലണ്ടില്‍ തുടരുന്നതിനായി യൂറോപ്യന്‍ വംശജരായ സ്ത്രീകളെ വിവാഹം കഴിച്ചതായി ഗാര്‍ഡ വെളിപ്പെടുത്തിയിരുന്നു. എസ്തോണിയ, ലാത്വിയ, ലിത്വാനിയ,റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് നിയമവിരുദ്ധ വിവാഹങ്ങളിലേറെയും ഉള്‍പ്പെട്ടിട്ടുള്ളത്.പല കേസുകളിലും, വധു ഇപ്പോള്‍ എവിടെയാണെന്നറിയല്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തുമ്പോഴല്ലാതെ ‘വരന്‍മാരായ’ പുരുഷന്മാരെ പോലും അവര്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും ഗാര്‍ഡ വെളിപ്പെടുത്തുന്നു.10000 മുതല്‍ 20000 യൂറോ വരെയാണ് വ്യാജ ‘വധുക്കളുടെ’ഫീസ്.ഇതിലാവട്ടെ നാമമാത്രമായ തുകയാണ് ഇരയായവര്‍ക്ക് ലഭിക്കുന്നത്.ബാക്കി തുക ഏജന്റുമാര്‍ തട്ടിയെടുക്കും.

വാന്റേജ് എന്ന നാമകരണം ചെയ്ത ഓപ്പറേഷനാണ് വ്യാജവിവാഹക്കാരെ കുടുക്കുന്നതിന് ഗാര്‍ഡ നടത്തിയത്.രണ്ടു വര്‍ഷം മുമ്പാണ് മോതിരം മാറ്റ കല്യാണം അവസാനിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്.2015 ഓഗസ്റ്റിലാണ് ഗാര്‍ഡ ഓപ്പറേഷന്‍ തുങ്ങിയത്.ഇതു മുതല്‍ വ്യാജ കല്യാണങ്ങള്‍ സംബന്ധിച്ച സൂചന ലഭിച്ചാല്‍ ജനറല്‍ രജിസ്ട്രാര്‍ ഓഫിസുകള്‍ ഗാര്‍ഡയെ വിവരം അറിയിക്കുമായിരുന്നു.നിയമസാധുതയുണ്ടോ എന്ന സംശയം ദുരീകരിക്കുന്നതിനായിരുന്നു ഇത്.

ഗാര്‍ഡ സിയോചനയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017 ആഗസ്റ്റ് മുതല്‍,250 ലധികം വിവാഹങ്ങളില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.ഓപ്പറേഷന്‍ വാന്റേജ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് 80 വിവാഹ കേസുകള്‍ ജനറല്‍ രജിസ്ട്രാര്‍ റദ്ദാക്കിയിട്ടുണ്ടെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു.ഓപ്പറേഷന്‍ വാന്റേജ് ആരംഭിച്ചതിനു ശേഷം450 ഓളം വിവാഹങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.

രജിസ്ട്രാറുമാര്‍ക്ക് ഇന്റര്‍വ്യൂ പരിശീലനവും അന്വേഷണ ടെക്നിക്കുകളും നല്‍കുന്നു.’യൂറോപ്യന്‍ യൂണിയനില്‍ നിരവധി അന്താരാഷ്ട്ര അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, അവയെ നയിക്കുന്നതും ഓപ്പറേഷന്‍ വാന്റേജ് ആണ് ഗാര്‍ഡ വക്താവ് പറയുന്നു.

ഓപ്പറേഷന്‍ വാന്റേജിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍-നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ തമ്മിലുള്ള വിവാഹ വിജ്ഞാപനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നു വക്താവ് പറയുന്നു.ഗാര്‍ഡയുടെ കണക്കനുസരിച്ച് 2015ല്‍ 1,468 നോട്ടിഫിക്കേഷനുകള്‍ ലഭിച്ചു.കഴിഞ്ഞ വര്‍ഷം ആകെ 694 അറിയിപ്പുകളേ ലഭിച്ചുള്ളു.53 ശതമാനമാണ് ഇതില്‍ കുറവുണ്ടായത്.ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള നോട്ടിഫിക്കേഷനുകളിലും 41 % കുറവുണ്ടായെന്നും വക്താവ് പറഞ്ഞു

Scroll To Top