Monday May 22, 2017
Latest Updates

ഗായിക റിമി ടോമിയുടെ പിതാവ് ടോമിന്‍ ജോസ് നിര്യാതനായി

ഗായിക റിമി ടോമിയുടെ പിതാവ് ടോമിന്‍ ജോസ് നിര്യാതനായി

കോട്ടയം: ചലച്ചിത്ര പിന്നണി ഗായികയും ടിവി അവതാരകയുമായ റിമി ടോമിയുടെ പിതാവ് പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് നിര്യാതനായി. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ളാലം പഴയ പള്ളിയില്‍ നടക്കും. പാല പുളിക്കല്‍ കുടുംബാഗമായ റാണിയാണ് ഭാര്യ. റിമിയെ കൂടാതെ റിങ്കു ടോമി (ബിസ്‌നസ്), റിനു ടോമി ( എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്. മരുമകന്‍ റോയിസ് കിഴക്കൂടന്‍.

Scroll To Top