Thursday January 19, 2017
Latest Updates

ഗായത്രി ആര്‍ സുരേഷ് മിസ് കേരള

ഗായത്രി ആര്‍ സുരേഷ് മിസ് കേരള

ആലപ്പുഴ: ഈ വര്‍ഷത്തെ മിസ് കേരളയായി ഗായത്രി ആര്‍ സുരേഷിനെ തെരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണറപ്പായി കൊഞ്ചിത ജോണും സെക്കന്റ് റണ്ണറപ്പായി ജനിത തോമസും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ പാതിരപ്പള്ളി വിജയ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനോടുവിലാണ് ഗായത്രി മിസ് കേരള പട്ടം നേടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരെ ഓഡിഷന് ശേഷം ഒരാള്‍ക്ക് അമിതാബ് ബച്ചനൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കും.

മറ്റ് രണ്ട് പേര്‍ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറാകാനും അവസരം ലഭിക്കും. ബ്ലാക്ക് ഗൗണ്‍, ഡിസൈനര്‍ സാരി, കേരള സാരി ലെഹംഗ എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ഇംപ്രസാരിയോ ആയിരുന്നു സംഘാടകര്‍. മൂന്നു ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. അവസാന റൗണ്ടില്‍ എത്തിയ അഞ്ചുപേരില്‍ നിന്ന് നാല് പേരെ പിന്തള്ളിയാണ് ഗായത്രി കിരീടം ചൂടിയത്.

Scroll To Top