Sunday January 22, 2017
Latest Updates

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയ്ക്കായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് സ്ഥലം കണ്ടെത്തി

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയ്ക്കായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് സ്ഥലം കണ്ടെത്തി

ലഖ്‌നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയ്ക്കായി സംഘ പരിവാര്‍ സംഘടനകള്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് കണ്ടെത്തി. ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് ലഖ്‌നൗവിലാണ് സ്ഥലം കണ്ടെത്തിയത്. ക്ഷേത്ര നിര്‍മ്മാണത്തിന് പ്രദേശവാസിയായ ഒരാള്‍ സ്വമേധയാ സ്ഥലം വിട്ടു നല്‍കുകയായിരുന്നെന്നു ഹിന്ദു മഹാസഭ അറിയിച്ചു. ഹിന്ദു മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മ അറിയിച്ചതാണ് ഇക്കാര്യം.

ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ഉടന്‍ തന്നെ ഭൂമി പൂജ നടത്താനാണ് പദ്ധതി. ഗോഡ്‌സെയെ തൂക്കിലേറ്റിയ ജനുവരി 30 ന് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും ഹിന്ദു മഹാസഭ അറിയിച്ചു. അന്ന് ദേശവ്യാപകമായി രക്തസാക്ഷി ദിനമായി ആചരിക്കാനും തീരുമാനിച്ചതായി ഹിന്ദു മഹാസഭ അറിയിച്ചു.

Scroll To Top