Sunday January 22, 2017
Latest Updates

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം ,കേരള കോണ്‍ഗ്രസിന്റെ ഉമ്മാക്കി കണ്ടു പേടിക്കരുത് :പി ടി തോമസ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം ,കേരള കോണ്‍ഗ്രസിന്റെ ഉമ്മാക്കി കണ്ടു പേടിക്കരുത് :പി ടി തോമസ്

തൊടുപുഴ: . കേരള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ ഉമ്മാക്കി കണ്ട് കോണ്‍ഗ്രസ് പേടിക്കരുതെന്ന് പി ടി തോമസ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അല്ല ,പകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന മുന്‍ നിലപാടിനെ തോമസ് ന്യായീകരിച്ചു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസ് എന്തു ത്യാഗവും സഹിക്കണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ആശങ്ക പരിഹരിക്കുമെന്നല്ല, ആശങ്കയില്ല എന്നാണ് പറയേണ്ടിയിരുന്നത്. കസ്തൂരിരംഗന്‍ വിഷയത്തില്‍ സുദൃഢമായ നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിക്കേണ്ടിയിരുന്നത്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനൊപ്പം നില്‍ക്കുകയെന്ന കടമ മാത്രമാണ് താന്‍ ചെയ്തത്. തന്റെ നിലപാടുകളുടെ ഉദ്ദേശ്യശുദ്ധി പാര്‍ട്ടി മനസിലാക്കിയില്ല. അതില്‍ പരിഭവമുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആദ്യഘട്ടത്തില്‍ തന്റെ നിലപാടിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇടുക്കിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനനേതൃത്വത്തെ ഭയപ്പെടുത്തുകയായിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പി.ടി. പറഞ്ഞു. തന്നെ അപമാനിച്ച വൈദികരോട് സഭാനേതൃത്വം വിശദീകരണം തേടണം.

ഇടുക്കി രൂപതയുടേത് അന്ധമായ കോണ്‍ഗ്രസ് വിരോധവും രാഷ്ട്രീയ ലക്ഷ്യവുമാണ്. ഹൈറേഞ്ച് സംരക്ഷണസമിതിയിലുള്ളത് ഭൂമികയ്യേറ്റക്കാരും ക്വാറി മുതലാളികളും ഏലം കടത്തുകാരുമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവരുടെ രഹസ്യ അജന്‍ഡയായിരുവന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും പി.ടി. തോമസ് പറഞ്ഞു.

Scroll To Top