Wednesday July 26, 2017
Latest Updates

ഗവര്‍ണര്‍മാര്‍ക്ക് കുഴി തോണ്ടിയത് കോണ്‍ഗ്രസ് തന്നെ; തല്‍ക്കാലം രാജിയില്ലെന്ന് ശങ്കരനാരായണന്‍

ഗവര്‍ണര്‍മാര്‍ക്ക് കുഴി തോണ്ടിയത് കോണ്‍ഗ്രസ് തന്നെ; തല്‍ക്കാലം രാജിയില്ലെന്ന് ശങ്കരനാരായണന്‍

ന്യൂഡല്‍ഹി: യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ക്ക് വിനയായത് കോണ്‍ഗ്രസ് തന്നെ. 2004 ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍മാരെ പുറത്താക്കി തല്‍സ്ഥാനത്ത് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. യുപിഎ തുടങ്ങി വച്ച ഈ മാതൃകയാണ് ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരും പിന്തുടരുന്നത്.

ഉത്തര്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഗോവ എന്നീ നാല് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ചാണ് അന്ന് യുപിഎ ഗവണ്‍മെന്റ് തല്‍സ്ഥാനങ്ങളില്‍ തങ്ങളുടെ ഇഷ്ടക്കാരെ നിയമിച്ചത്. എന്നാല്‍   ബിജെപി ഇതിനെ എതിര്‍ത്ത് ബിജെപി കോടതിയെ സമീപിച്ചു. 2010 ലാണ് ഈ കേസില്‍ വിധി വന്നത്. ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ജീവനക്കാരല്ലെന്നും അവരെ ഏകപക്ഷീയമായി നീക്കാനാകില്ലെന്നും  സുപ്രീം കോടതി വിധിച്ചിരുന്നു.

ഈ വിധി ചൂണ്ടിക്കാട്ടിയാണ് ചില ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിക്കുന്നത്. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതും മഹാരാഷ്ട്ര ഗവര്‍ണറും മലയാളിയുമായ കെ ശങ്കരനാരായണനും ഉള്‍പ്പെടെയുള്ള ഗവര്‍ണര്‍മാരാണ് സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചിരിക്കുന്നത്. തല്‍ക്കാലം രാജി വയ്ക്കില്ലെന്ന് ശങ്കരനാരായണന്‍ വ്യക്തമാക്കി. ഷീല ദീക്ഷിതും ഉടന്‍ രാജിയില്ലെന്ന നിലപാടിലാണ്. അതേസമയം കര്‍ണാടക, ആസാം, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍മാര്‍ സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു.

Scroll To Top