Saturday September 23, 2017
Latest Updates

ഗവര്‍ണര്‍മാരുടെ പട്ടിക രാഷ്ട്രപതി ഭവന് സമര്‍പ്പിച്ചു; രാജഗോപാല്‍ തഴയപ്പെട്ടു

ഗവര്‍ണര്‍മാരുടെ പട്ടിക രാഷ്ട്രപതി ഭവന് സമര്‍പ്പിച്ചു; രാജഗോപാല്‍ തഴയപ്പെട്ടു

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെ ആദ്യ പട്ടിക, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭവന് സമര്‍പ്പിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം തേടിയാണ് പട്ടിക സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ കേരളത്തില്‍ നിന്നുള്ള നേതാവ് ഒ രാജഗോപാലിന്റെ പേരില്ല. ബിജെപി നേതാക്കളായ രാം നായിക്, കേസരിനാഥ് ത്രിപാഠി, കൈലാസ് ജോഷി, വികെ മല്‍ഹോത്ര, ബിഡി ഠണ്ഡന്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ രാജഗോപാല്‍ തഴയപ്പെട്ടു. ഒ രാജഗോപാല്‍ കര്‍ണാടകയിലോ പശ്ചിമ ബംഗാളിലോ ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

രാം നായിക് യുപിയിലും ത്രിപാഠി ബംഗാളിലും ഗവര്‍ണറാകും. ഷീല ദീക്ഷിത്, ശങ്കരനായരായണന്‍. എന്നിവരെ സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജി വയ്ക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ചും ഷീല ദീക്ഷിതും ശങ്കരനാരായണനും തല്‍സ്ഥാനത്ത് തുടരുകയാണ്. നേരത്തെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് വക്കം പുരുഷോത്തമന്‍ രാജി വച്ചിരുന്നു.

Scroll To Top