Monday May 29, 2017
Latest Updates

ഗര്‍ഭിണിയുമായി പോയ കാര്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് ഇളിഭ്യരായി; ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ പോലൊരു കാഴ്ച്ച 

ഗര്‍ഭിണിയുമായി പോയ കാര്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് ഇളിഭ്യരായി; ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ പോലൊരു കാഴ്ച്ച 

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ ഗര്‍ഭിണിയുമായി പോകുന്ന ഒരു കാര്‍ നായകന്‍മാരായ നാല്‍വര്‍ സംഘം പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുന്ന ഒരു രംഗമുണ്ട്. കാറില്‍ നിന്ന് ഗര്‍ഭിണിയായ യുവതി ഇറങ്ങി വരുമ്പോഴാണ് നാല്‍വര്‍ സംഘം തങ്ങള്‍ക്ക് സംഭവിച്ച അമളി മനസിലാക്കുന്നത്. സമാനമായ രംഗങ്ങള്‍ ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചു. ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ പോലീസ് തടഞ്ഞു നിര്‍ത്തി.

കാറിന്റെ അമിത വേഗം കണ്ട് പോലീസ് കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. പോര്‍ട്‌സ്‌മൌത്തിലെ എം275 റോഡില്‍ വച്ചാണ് സിനിമയെ വെല്ലുന്ന കാര്‍ റെയ്‌സിംഗ് അരങ്ങേറിയത്. നൂറു കിലോമീറ്ററിലധികം വേഗതയില്‍ പാഞ്ഞ കാറിനെ പോലീസ് സംഘം പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി. ക്രിമിനല്‍ സംഘങ്ങള്‍ അമിത വേഗതയില്‍ കാറോടിച്ച് പോകുകയാണെന്ന ധാരണയിലാണ് പോലീസ് കാറിനെ പിന്തുടര്‍ന്നത്. എന്നാല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് കണ്ടത് ഓമനത്വം തുളുമ്പുന്ന ഒരു നവജാതശിശുവിനെയായിരുന്നു.

ഇതോടെ തങ്ങള്‍ക്ക് അമളി പറ്റിയെന്നു പോലീസിനു മനസിലായി. കോളിന്‍ എല്‍മോര്‍ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ തന്റെ മകള്‍ ടിഫാനിയുമായി എല്‍മോര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കോളിന്‍. എന്നാല്‍ അമിത വേഗത്തില്‍ പാഞ്ഞ കാറിനുള്ളില്‍ തന്നെ ജനനവും നടന്നു.പോലിസ് പിന്തുടര്‍ന്ന് എത്തിയപ്പോഴാണ് ടിഫാനി തന്റെ നാലാമത്തെ കുഞ്ഞിനാണ് കാറിനുള്ളില്‍ ജന്മം നല്കിയത്. പെണ്‍കുട്ടിയാണ് ജനിച്ചത്. അമ്മയും കുട്ടിയും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ രസകരമായ സംഭവം നടന്നത്.

Scroll To Top