Monday February 20, 2017
Latest Updates

ഗര്‍ഭിണികള്‍ക്ക് കാനറ ബാങ്കില്‍ ജോലിയില്ല; ഉത്തരവ് വിവാദമാകുന്നു

ഗര്‍ഭിണികള്‍ക്ക് കാനറ ബാങ്കില്‍ ജോലിയില്ല; ഉത്തരവ് വിവാദമാകുന്നു

കൊച്ചി: കാനറ ബാങ്കില്‍ ഗര്‍ഭിണികള്‍ക്ക് ജോലി വിലക്ക് ഏര്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു. ഉദ്യോഗാര്‍ത്ഥികളായ സ്ത്രീകള്‍ നിയമനം ലഭിക്കാന്‍ ഗര്‍ഭിണിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ബാങ്ക് നിര്‍ദ്ദേശിച്ചത്. ഗര്‍ഭകാലം തുടങ്ങി പ്രസവം കഴിഞ്ഞ് മൂന്ന് മാസം വരെ സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ കഴിയില്ലെന്നാണ് ബാങ്കിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്ത് വന്നു.

ഗര്‍ഭിണികളായ സ്ത്രീകളെ മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പുറമേ അര്‍ബുദം, ക്ഷയം, വൃക്കരോഗം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്കും കാനറ ബാങ്കില്‍ ജോലി ലഭിക്കില്ല. പ്രസവാവധി ഒ!ഴിവാക്കുകയെന്ന ലക്ഷ്യമാണ് ബാങ്കിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ്. നേരത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു.

Scroll To Top