Thursday February 22, 2018
Latest Updates

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം:നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ പ്രൊ ലൈഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കും 

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം:നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ പ്രൊ ലൈഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കും 

ഡബ്ലിന്‍:ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശത്തെ സംബന്ധിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരാന്‍ ‘പ്രോ ലൈഫ് ക്യാമ്പയിനെ’ അനുവദിക്കണം എന്ന് അപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് തീരുമാനം അറിയിച്ചേക്കും . ‘പ്രോ ലൈഫ് കാമ്പയി’ നു
വേണ്ടി കോടതിയിലെത്തിയ അഭിഭാഷകന്‍ ബെനഡിക്ട് ഓ ഫ്‌ലോയിന്‍ , ക്യാമ്പയ്നെ ‘അമിക്കസ് ക്യൂറി’ ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വരാനിരിക്കുന്ന എട്ടാം ഭേദഗതി റഫറണ്ടത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ ഇപ്പോള്‍ കോടതിയില്‍ നിലവിലുള്ള ഒരു കേസിന്റെ വിധി വഴി സാധ്യതയുണ്ടെന്നു വ്യക്തമാക്കിക്കൊണ്ടാണ് ആ കേസിന്റെ വാദത്തിനിടെ പ്രൊ ലൈഫ് അപേക്ഷ നല്‍കിയിരിക്കുന്നത്. റഫറണ്ടത്തിന് രാജ്യം ഒരുങ്ങുമ്പോള്‍ ഈ കേസിന്റെ വിധി സ്വാധീനം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രൊ ലൈഫിന്റെ വാദം.

പ്രോലൈഫ് ക്യാമ്പയിന്‍ നിയമപരമായ കാര്യങ്ങളില്‍ കോടതിക്കൊപ്പം അഭിപ്രായപ്രകടനങ്ങള്‍ സാധ്യമല്ലെങ്കിലും പൊതുവായ കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രൊ ലൈഫ് വൃത്തങ്ങള്‍ പറയുന്നു.

നൈജീരിയക്കാരായ ദമ്പതികളുടെ കേസില്‍ കോടതി എടുക്കുന്ന നടപടികള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും, ‘ഗര്‍ഭസ്ഥശിശു’വിനെ പ്രതിനിധികരിച്ചാണ് പ്രൊ ലൈഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

2016 ല്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയ കേസ് പരിഗണിക്കുകയാണ് കോടതി. നൈജീരിയക്കാരായ ദമ്പതികള്‍ തങ്ങളുടെ ഗര്‍ഭസ്ഥ ശിശുവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച കേസില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം പ്രത്യേക പരിഗണനക്കു വിധേയമാക്കേണ്ടതാണെന്നു ജഡ്ജി റിച്ചാഡ് ഹംഫ്രിസ്ബന്റാക്കറ്റ് വ്യക്തമാക്കി.

എട്ടാം നിയമഭേദഗതി റഫറണ്ടതോട് അനുബന്ധിച്ചു നിരവധി ക്യാമ്പയിന്‍ ഗ്രൂപ്പുകള്‍ രംഗത്ത് വരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ക്യാമ്പയിനുകളെ ‘അമിക്കസ് ക്യൂറി’ ആയി പരിഗണിക്കാനാവില്ലെന്നു സര്‍ക്കാര്‍ പക്ഷം അഭിപ്രായപ്പെട്ടു.

ഇതു സംബന്ധിച്ച്‌കോടതി എടുക്കുന്ന തീരുമാനം എന്താണെന്നുള്ള ആശങ്ക രാജ്യത്തിന് ഉള്ളതായി അവര്‍ വ്യക്തമാക്കി ‘പ്രൊ ലൈഫ് ക്യാമ്പയി’നെ അബോര്‍ഷന്‍ റഫറണ്ടം കേസില്‍ കോടതിയുടെ നിയമ ഉപദേഷ്ട്ടാവ് എന്നു പരിഗണിക്കുന്നതിനെതിരെ സംസ്ഥാനത്തെ പ്രതിനിധികരിക്കുന്ന ആറ് അഭിഭാഷകരും എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തി,

Scroll To Top