Thursday February 22, 2018
Latest Updates

ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശം: കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ‘പ്രോലൈഫ് ക്യാമ്പയി’ന്റെ അപേക്ഷയെ നിരസിച്ചുകൊണ്ട് കോടതിവിധി 

ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശം: കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ‘പ്രോലൈഫ് ക്യാമ്പയി’ന്റെ അപേക്ഷയെ നിരസിച്ചുകൊണ്ട് കോടതിവിധി 

ഡബ്ലിന്‍: ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശത്തെ സംബന്ധിക്കുന്ന കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ‘പ്രോലൈഫ് ക്യാമ്പയി’ന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.ഫെബ്രുവരി 21ന് കോടതിയുടെ പരിഗണനക്കായി മാറ്റി വച്ചിരിക്കുന്ന നൈജീരിയന്‍ ദമ്പതികളുടെ കേസില്‍, നിയമപരമായ പരിഗണന മാത്രമാണ് വേണ്ടതെന്നും ഇക്കാര്യങ്ങളില്‍ കൃത്യമായ പിന്തുണ നല്‍കാന്‍ ക്യാമ്പയിന് കഴിയില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് മൂന്നംഗ ബഞ്ചിന്റെ വിധി. പ്രോലൈഫ് ക്യാമ്പയിനെ കക്ഷിചേര്‍ക്കുന്നതു സമാനമായ നിര്‍ദ്ദേശങ്ങളുമായി മറ്റു ക്യാമ്പയിനുകളും മുന്നോട്ടു വരുന്നതിനു ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിലവിലുള്ള കേസില്‍ കോടതി എടുക്കുന്ന നിലപാടുകളില്‍ അവ്യക്തത നിലനില്‍ക്കുമെന്നതിനാല്‍ കോടതിനടപടികളില്‍ കക്ഷിചേരുന്നതിനായ് ക്യാമ്പയ്നെ ‘അമിക്കസ് ക്യൂറി’യായി പരിഗണിക്കണമെന്ന് പ്രോലൈഫ് ക്യാമ്പയിന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശത്തെ സംബന്ധിച്ച് 2016 ല്‍ വന്ന കോടതിവിധി ജനങ്ങളുടെ ഇടയില്‍ പലതരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ത്തിയിരുന്നു എങ്കിലും കേസില്‍ കക്ഷിചേരുന്നത് സംബന്ധിച്ച് അപേക്ഷകള്‍ വന്നിരുന്നില്ല. അബോര്‍ഷന്‍ റഫറണ്ടം അടുത്തുവരുന്ന സാഹചര്യത്തില്‍ കേസിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇപ്പോള്‍ പ്രോലൈഫ് ക്യാമ്പയിന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും, കേസിന്റെ വിധിപറയവെ ജസ്റ്റിസ് ഡൊണാള്‍ നിരീക്ഷിച്ചു.

എട്ടാം ഭരണഘടനാ ഭേദഗതി റഫറണ്ടത്തോട് അനുബന്ധിച്ചു നിലവില്‍ വന്നിട്ടുള്ള ക്യാമ്പയ്നെ കോടതി നടപടികളില്‍ കക്ഷി ചേര്‍ക്കുന്നതില്‍ സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Scroll To Top