Wednesday September 26, 2018
Latest Updates

ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് പാര്‍ലിമെന്ററി തീരുമാനം,12 ആഴ്ച വരെ ഭ്രൂണത്തെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ശിപാര്‍ശ 

ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് പാര്‍ലിമെന്ററി തീരുമാനം,12 ആഴ്ച വരെ ഭ്രൂണത്തെ നശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ശിപാര്‍ശ 

ഡബ്ലിന്‍ : ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന പാര്‍ലിമെന്ററി സമിതി തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വോട്ടെടുപ്പ് അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് ഉറപ്പായി.സ്ത്രീയൂടെ മാനസിക-ശാരീരിക ആരോഗ്യത്തിനു ആപത്തുണ്ടാക്കുന്ന സാഹചര്യത്തില്‍ 12ആഴ്ച വരെയുള്ള ഭ്രൂണഹത്യ നടത്താമെന്ന ശുപാര്‍ശയാണ് കമ്മിറ്റി നല്‍കിയിട്ടുള്ളത്.

ഇതിനാവശ്യമായ ഭരണഘടനാ ഭേഭദഗതിയും നിയമനിര്‍മ്മാണവും നടത്തണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.അതിനുമുമ്പ് ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിന് ഡെയില്‍, സെനഡ് എന്നിവയുടെ അംഗീകാരം ആവശ്യമാണ്.ജനുവരിയിലോ ഫെബ്രുവരിയിലോ ഈ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച എട്ടാം ഭേദഗതി നീക്കം ചെയ്യാനായി റഫറണ്ടം നടത്തേണ്ടതുണ്ട്.അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും തുല്യാവകാശം അംഗീകരിക്കുന്നതാണ് എട്ടാം ഭേദഗതി.1983 മുതലുള്ള നിയമത്തിന്റെ ഭാഗമായിരുന്നു അത്.മെയ് മാസത്തില്‍ത്തന്നെ വോട്ടെടുപ്പ് നടത്താന്‍ താല്‍പ്പര്യപ്പെടുന്നതായി ഡെയ്ലില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

വിവാദ വിഷയത്തില്‍ മൂന്നു മാസം നീണ്ട ഗൗരവകരമായ ചര്‍ച്ചകള്‍ക്കു ശേഷം, ഭരണഘടനയുടെ എട്ടാം കമ്മിറ്റിയിലെ പ്രത്യേക ജോയിന്റ് കമ്മിറ്റിയില്‍ ഭൂരിഭാഗവും അതിനെ നീക്കം ചെയ്യാനുള്ള പ്രമേയം പാസ്സാക്കുകയായിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 40.3.3 റദ്ദാക്കാന്‍ ലേബര്‍ പാര്‍ട്ടിയുടെ ഒ സുല്ലിയന്‍ ആണ് ഔദ്യോഗികമായി നിര്‍ദേശിച്ചത്.എന്നാല്‍, ഫിനാഫാള്‍ ടിഡി ജെയിംസ് ബ്രൗണ്‍, ഫിന ഗേലിന്റെ ഹിഡാര്‍ ഗാര്‍ഡ് നൗപ്ടണ്‍ തുടങ്ങിയവര്‍ പ്രശ്നത്തില്‍ പുതിയ പോംവഴികള്‍ തേടണമെന്നാണ് ആഗ്രഹമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ടിപ്പററി ടിഡി മാട്ടി മക് ഗ്രാത്തിന്റെ നേതൃത്വത്തിലുള്ള പ്രോലൈഫ് രാഷ്ട്രീയക്കാര്‍ പ്രമേയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.സ്വതന്ത്ര സെനറ്റര്‍ റാണന്‍ മുള്ളനും ഫിനഗേല്‍ ടി.ഡി. പീറ്റര്‍ ഫിറ്റ്സ്പാട്രിക്കും ഇതിന് പിന്തുണ നല്‍കിയിരുന്നു.

പാര്‍ലിമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.എന്നാല്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇനിയും പരസ്യമായി മനസ്സ് തുറന്നിട്ടില്ല.എന്നാല്‍ ഈ ആഴ്ചയില്‍ കാബിനറ്റ് യോഗത്തിനു ശേഷം രാഷ്ട്രീയ പത്രപ്രവര്‍ത്തകരെ വിളിച്ചു ചേര്‍ക്കണമെന്ന് പ്രസ് സെക്രട്ടറിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കാബിനറ്റ് യോഗത്തിനു ശേഷം വോട്ടെടുപ്പ് സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നാണ് സൂചന.

Scroll To Top