Sunday January 21, 2018
Latest Updates

ഗര്‍ഭച്ഛിദ്ര റഫറണ്ടം:പോളിങ് ബൂത്തുകളിലെ ബൈബിള്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ നിരീശ്വരവാദികള്‍ 

ഗര്‍ഭച്ഛിദ്ര റഫറണ്ടം:പോളിങ് ബൂത്തുകളിലെ ബൈബിള്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ നിരീശ്വരവാദികള്‍ 

ഡബ്ലിന്‍:റഫറണ്ടം പോളിങ്ങ് ബൂത്തുകളില്‍ നിന്ന് ബൈബിളുകള്‍ എടുത്ത് മാറ്റണമെന്ന ആവശ്യവുമായി ഒരു കൂട്ടം നിരീശ്വരവാദികള്‍. പോളിങ്ങ് ബൂത്തുകളില്‍ ബൈബിള്‍ സൂക്ഷിക്കുന്നതിന് നിയമപരമായ ഒരടിസ്ഥാനവുമില്ലെന്നും ഇതിനാല്‍ ബൈബിള്‍ എടുത്ത് മാറ്റണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.

1992 ലെ ഐറിഷ് ഇലക്ഷന്‍ നിയമമനുസരിച്ച് പോളിങ് ബൂത്തിലെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ കൊണ്ടുവന്നിട്ടില്ലെങ്കില്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്യിച്ച ശേഷം അവരെ വോട്ടു ചെയ്യാന്‍ പോളിങ് ഓഫിസര്‍ക്ക് അനുവദിക്കാം.ഈ നയമാണ് മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

മതപരമായ ഇടപെടലുകള്‍ഇല്ലാത്ത സ്ഥലങ്ങളില്‍ വേണം വോട്ടിങ്ങ് നടക്കേണ്ടത്. പോളിങ്ങ് ബൂത്തുകളില്‍ ബൈബിള്‍ വെക്കുന്നത് വോട്ടേഴ്സിനെ മതപരമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീശ്വരവാദികളുടെ കണ്ടെത്തല്‍. ഇക്കാരണം ചൂണ്ടികാണിച്ച് വരുന്ന സിറ്റിസണ്‍ അംസബ്ലിയില്‍ ചര്‍ച്ചക്കൊരുങ്ങുകയാണ് ഇവര്‍.

സത്യസന്ധമായി വോട്ട് രേഖപ്പെടുത്തുന്നതിനായാണ് പോളിങ്ങ് ബൂത്തുകളില്‍ ബൈബിള്‍ സൂക്ഷിക്കുന്നതെന്ന് റഫറണ്ട് കമ്മീഷന്‍ ട്വീറ്റ് ചെയ്തു.

വോട്ടിങ്ങ് നടക്കേണ്ടത് പൂര്‍ണമായും മതേതരമായ അന്തരീക്ഷത്തിലാണ് അല്ലാത്തപക്ഷം മതത്തിന് നടക്കേണ്ടതെന്ന് ഏതീയസ്റ്റ് അയര്‍ലണ്ടിന്റെ വക്താക്കളായ മൈക്കേല്‍ നുഗന്റെ്, ജെന്‍ ഡൊണല്‍ എന്നിവര്‍ പറയുന്നു.

നേരത്തെ 2015 ല്‍ നടന്ന മാരേജ് ഈക്വാലിറ്റി റഫറണ്ടത്തിലും ഇതേ വാദം ഉയര്‍ന്ന് വന്നിരുന്നു.

Scroll To Top