Monday October 22, 2018
Latest Updates

ഗര്‍ഭച്ഛിദ്ര റഫറണ്ടം:നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്കും വോട്ടവകാശം വേണമെന്ന് കോടതിയില്‍ ഹര്‍ജി,അംഗീകരിച്ചാല്‍ റഫറണ്ടം തിയതി നീളും 

ഗര്‍ഭച്ഛിദ്ര റഫറണ്ടം:നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്കും വോട്ടവകാശം വേണമെന്ന് കോടതിയില്‍ ഹര്‍ജി,അംഗീകരിച്ചാല്‍ റഫറണ്ടം തിയതി നീളും 

ഡബ്ലിന്‍ :എട്ടാം നിയമ ഭേദഗതി റഫറണ്ടതോട് അനുബന്ധിച്ച വോട്ടെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം നോര്‍ത്തേണ്‍ അയര്‍ലണ്ടുകാര്‍ക്കും നല്‍കണമെന്ന പുതിയ അഭിപ്രായം. ഇത് സംബന്ധിച്ച ജുഡീഷ്യല്‍ റിവ്യൂ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടുകാരെ ഒഴിവാക്കാനാവില്ലെന്നു ബെല്‍ഫാസ്‌റ് ലോ ഫേം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സൂചിപ്പിക്കുന്നു .ഏപ്രില്‍ എട്ടിന് കേസിന്റെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.ഇത്തരമൊരു കേസ് അനുകൂലമായാല്‍ റഫറണ്ടം വൈകാനും സാധ്യതയുണ്ടെന്ന് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എട്ടാം നിയമ ഭേദഗതി റദ്ദാക്കണമെന്നുള്ള നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ടു കഴിഞ്ഞമാസം അവതരിപ്പിച്ച ബില്‍ ക്യാബിനറ്റ് അംഗീകരിച്ചിരുന്നു. റഫറണ്ടത്തിന് ആധാരമായിട്ടുള്ള ബില്‍ സംബന്ധിച്ച വാദം ഡെയിലിലും സെനഡിലും നടന്നതിന് ശേഷമായിരിക്കും റഫറണ്ടത്തിന് തീയതി നിശ്ചയിക്കുക. മെയ് 25 നായിരിക്കും റഫറണ്ടം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഡിസംബറില്‍ നടന്ന പാര്‍ലമെന്റിന്റെ എട്ടാം നിയമ ഭേദഗതി കമ്മറ്റി, അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്ന ആവശ്യത്തിന് അനുകൂലമായി നിലപാടെടുത്തിരുന്നു.

Scroll To Top