Tuesday September 25, 2018
Latest Updates

ഗര്‍ഭച്ഛിദ്ര നിലപാടിനെ അനുകൂലിച്ച മൈക്കിള്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയില്‍ ഭിന്നത , ഏട്ടാം ഭരണഘടനാ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഫിയനാഫാള്‍ നേതാവ് 

ഗര്‍ഭച്ഛിദ്ര നിലപാടിനെ അനുകൂലിച്ച മൈക്കിള്‍ മാര്‍ട്ടിന്റെ പാര്‍ട്ടിയില്‍ ഭിന്നത , ഏട്ടാം ഭരണഘടനാ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഫിയനാഫാള്‍ നേതാവ് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ചൂട് പിടിച്ച രാഷ്ട്രീയ വിഷയമായ ഗര്‍ഭച്ഛിദ്ര ബില്ലിനെ അനുകൂലിച്ച് ഫിയനാഫാള്‍ നേതാവ് മൈക്കേല്‍ മാര്‍ട്ടിന്‍. ഭരണഘടനയുടെ ഏട്ടാം വകുപ്പ് എടുത്ത് മാറ്റണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിദ്ദേഹം.

ഇത്രയും കാലം കൊണ്ടുള്ള തിരിച്ചറിവാണ് ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന എട്ടാം വകുപ്പ് ഭരണഘടനയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം തുറന്നു പറയുന്നതിന് കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇതോടെ ഈ വിഷയത്തില്‍ അനുകൂല അഭിപ്രായം അറിയിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ വ്യക്തിത്വമായി മാറിയിരിക്കുകയാണ് മൈക്കേല്‍ മാര്‍ട്ടിന്‍.

‘നമ്മള്‍ സത്യസന്ധരാണെങ്കില്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗര്‍ഭച്ഛിദ്രം ഇന്നത്തെ സമൂഹത്തില്‍ ഒഴിവാക്കാന്‍
പറ്റാത്തവിഷയമാണ്. ഗര്‍ഭച്ഛിദ്ര നിയമം ദോഷം മാത്രമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഉണ്ടാക്കിയതെന്നും അദ്ദേഹം നിരീക്ഷിച്ചു. അമ്മയുടെ ജീവന്‍
അപടത്തിലായിരിക്കുമ്പോഴും ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നത് കാണാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗര്‍ഭഛിദ്ര ബില്ലിനെ അനുകൂലിച്ച മൈക്കിള്‍ മാര്‍ട്ടിന്റെ നിലപാട് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായഭിന്നത ഉണ്ടാക്കിയിട്ടുണ്ട്.ഫിയനാഫാള്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അണികളുടെയും അഭിപ്രായമാനുസരിച്ചു വേണം മൈക്കിള്‍ സംസാരിക്കേണ്ടതെന്ന് ടി ഡി മാരുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു

Scroll To Top