Sunday January 21, 2018
Latest Updates

ഗര്‍ഭച്ഛിദ്രബില്ലിനെ പിന്തുണച്ച് ആരോഗ്യമന്ത്രി,ഫിനഗേലിന്റെ നിലപാട് ഭരണഘടനാ ഭേദഗതിയ്ക്ക് അനുകൂലമായേക്കും 

ഗര്‍ഭച്ഛിദ്രബില്ലിനെ പിന്തുണച്ച് ആരോഗ്യമന്ത്രി,ഫിനഗേലിന്റെ നിലപാട് ഭരണഘടനാ ഭേദഗതിയ്ക്ക് അനുകൂലമായേക്കും 

ഡബ്ലിന്‍: എട്ടാം ഭരണഘടനാഭേദഗതിയ്ക്ക് അനുകൂലമായി കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തുന്നു.ഗര്‍ഭചിദ്രം അനുവദിച്ചു കൊണ്ട് അടുത്ത വര്‍ഷം ഭരണഘടന ഭേദഗതി ചെയ്യാനുള്ള റഫറണ്ടം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാര്‍ പക്ഷം തന്നെ ഇതിനെ പിന്തുണയ്ക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പ്രധാനമന്ത്രി ലിയോ വരദ്കര്‍ പിന്തുണ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും,ഇതേവരെ ഗര്‍ഭഛിദ്രത്തെ എതിര്‍ത്ത് സംസാരിച്ചിരുന്ന ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഇന്നലെ നാടകീയമായി റഫറണ്ടത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.അടുത്തവര്‍ഷത്തെ റഫറണ്ടത്തിന് വേണ്ട നിയമപരമായ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ആരോഗ്യമന്ത്രിയാണ്.

സവിത ഹാലപ്പനവര്‍ എന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഗോള്‍വേയില്‍ ഗര്‍ഭഛിദ്രം അനുവദിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവമാണ് ഗര്‍ഭഛിദ്രം സംബന്ധിച്ച നിലപാടുകള്‍ മാറ്റം വരുത്താന്‍ പ്രധാന പ്രേരകമായതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഇത്തരമൊരു ഭരണഘടനാ ഭേദഗതി അനുവദിക്കില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ഡ കെന്നിയുടെ നേതൃത്വത്തില്‍ ഫിനഗേല്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.എന്നാല്‍ ഫിനഗേലിന്റെ നിലപാട് മാറ്റം അവരുടെ രാഷ്ട്രീയ സദാചാരത്തിന്റെ ലംഘനമാണെന്ന് പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

12 ആഴ്ച്ചകള്‍ വരെ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിച്ചു കളയാനുള്ള അനുമതി നല്കാനായാണ് പുതിയ ഭരണഘടനാഭേദഗതിയും റഫറണ്ടവും വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

Scroll To Top