Tuesday September 25, 2018
Latest Updates

ഗര്‍ഭച്ഛിദ്രത്തിനായി അയര്‍ലണ്ടില്‍ നിന്നും യുകെയിലെത്തിയത് മൂവായിരത്തിലധികം സ്ത്രീകള്‍,ഭരണഘടനാ ഭേദഗതിയ്ക്ക് കളമൊരുക്കി സര്‍ക്കാര്‍ പക്ഷം 

ഗര്‍ഭച്ഛിദ്രത്തിനായി അയര്‍ലണ്ടില്‍ നിന്നും യുകെയിലെത്തിയത് മൂവായിരത്തിലധികം സ്ത്രീകള്‍,ഭരണഘടനാ ഭേദഗതിയ്ക്ക് കളമൊരുക്കി സര്‍ക്കാര്‍ പക്ഷം 

ഡബ്ലിന്‍:ഗര്‍ഭച്ഛിദ്രത്തിനായി സ്ത്രീകള്‍ ആശ്രയിക്കുന്നത് യുക്കെയെ. ഒരു വര്‍ഷം ഗര്‍ഭച്ഛിദ്രത്തിനായി യുകെയിലെത്തിയത് മൂവായിരത്തിലധികം സ്ത്രീകളെന്ന് കണക്കുകള്‍. അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമപരമല്ലാത്തതിനാലാണ് ഇവര്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.പാര്‍ലമെന്റില്‍ ആരംഭിച്ച എട്ടാം ഭരണഘടന ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഗര്‍ഭച്ഛിദ്രം നടത്തിയിരിക്കുന്ന സ്ത്രീകളെ അന്യരെന്ന് കരുതേണ്ടെന്നും സ്വന്തം സഹോദരിയെന്നോ സുഹൃത്തെന്നോ പോലെ ഈ സ്ത്രീകളെ പരിഗണിക്കുമ്പോള്‍ മാത്രമെ പ്രശ്നങ്ങളുടെ രൂക്ഷത മനസ്സിലാവുകയുള്ളു എന്നും സൈമണ്‍ ഹാരിസ് പറയുന്നു. സ്വന്തം രാജ്യത്ത് പ്രശ്നപരിഹാരം ലഭ്യമല്ലാത്തതിനാലാണ് സ്ത്രീകള്‍ക്ക് വിദേശത്തെക്ക് പോകേണ്ടി വരുന്നതെന്നതിനാല്‍ ഇവിടെ തന്നെ അതിന് പരിഹാരം ഉണ്ടാവണമെന്നാണ് മന്ത്രിയുടെ അഭിപ്രായം.

കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനായി പോയിരിക്കുന്നത്. 1175 പേരാണ് കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍ ഈ ആവശ്യത്തിനായി യുകെ യില്‍ എത്തിയത്. കോര്‍ക്കില്‍ നിന്ന് 241 പേരും,കില്‍ഡറില്‍ നിന്ന് 130 ഗാല്‍വേയില്‍ നിന്ന് 113
എന്നിങ്ങനെയുമാണ് ഗര്‍ഭച്ഛിദ്രത്തിനായി പോയ സ്ത്രീകളുടെ കണക്കുകള്‍.ഇവര്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരമുള്ളവ മാത്രമാണ്.എന്നാല്‍ ഇതിന്റെ ഇരട്ടിയോളം വരും അനധികൃതമായി പോയവര്‍ എന്നാണ് നിഗമനം.

ഗര്‍ഭഛിദ്രത്തിന് യൂ കെയില്‍ പോയവരുടെ ലിസ്റ്റില്‍ 230 കൗമാരക്കാരും ഉള്‍പ്പെടുന്നുണ്ട്.

അയര്‍ലണ്ടില്‍ തന്നെ ഗര്‍ഭചിദ്രം അനുവദിക്കുന്നതിനുള്ള നിര്‍ദിഷ്ട എട്ടാം ഭരണഘടനാ ഭേദഗതി ഏത് വിധേയേനെയും പാസാക്കിയെടുക്കാനുള്ള തയാറെടുപ്പിലാണ് ഫിനഗേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Scroll To Top