Thursday April 19, 2018
Latest Updates

ഖത്തറിന്റെ വിമാനത്തിനു നേരെ സൗദിയുടെ മിസൈല്‍ ‘ആക്രമണം’ :സൗദി പുറത്തുവിട്ട വീഡിയോ പരിഭ്രാന്തിയുണര്‍ത്തുന്നു 

ഖത്തറിന്റെ വിമാനത്തിനു നേരെ സൗദിയുടെ മിസൈല്‍ ‘ആക്രമണം’ :സൗദി പുറത്തുവിട്ട വീഡിയോ പരിഭ്രാന്തിയുണര്‍ത്തുന്നു 

ദോഹ : സൗദിയുടെ വ്യോമാതിര്‍ത്തി ലംഘിച്ച ഖത്തറിന്റെ വിമാനത്തിനു നേരെ മിസൈല്‍ ‘ആക്രമണം’ നടത്തും വിധത്തില്‍ ചിത്രീകരിച്ച വീഡിയോ ഗള്‍ഫ് മേഖലയില്‍ പരിഭ്രാന്തിയുണര്‍ത്തി.അയല്‍രാജ്യത്തിനുള്ള മുന്നറിയിപ്പെന്ന വണ്ണം സൗദി അറേബ്യന്‍ അധികൃതര്‍ തന്നെ പുറത്തിറക്കിയ ഡിജിറ്റല്‍ വീഡിയോ ദൃശ്യത്തിലാണ് സൗദി അറേബ്യന്‍ പോര്‍ വിമാനത്തിന്റെ ആക്രമണം കാണാനാവുന്നത്.

സൗദിയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഏതൊരു വിമാനവും വെടിവെച്ച് വീഴ്ത്താനുള്ള അവകാശം സൗദിക്കുണ്ടെന്ന മുന്നറിയിപ്പും ദൃശ്യത്തിനൊപ്പമുള്ള വോയ്സ് ഓവറില്‍ കേള്‍ക്കാം.ഖത്തര്‍ സിവിലിയന്‍ എയര്‍ ക്രാഫ്ടിന് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ഗ്രാഫിക് വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

രണ്ട് മിനിറ്റ് നേരമുള്ള വീഡിയോ ദൃശ്യമാണ് പുറത്തിറങ്ങിയത്. സൗദിയുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനല്‍ അല്‍ അറേബ്യയാണ് ദൃശ്യം സംപ്രേക്ഷണം ചെയ്തത്. റഷ്യന്‍ നിര്‍മ്മിത എസ് യു-30 ഫ്ളാങ്കര്‍, ഖത്തറിന്റെ എയര്‍ബസ് 320 വെടിവെച്ചു വീഴ്തുന്നതാണ് ദൃശ്യം.ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിക്കെതിരെ ഖത്തറിനെതിരായ ഉപരോധം കടുപ്പിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോയും പുറത്തുവന്നത്.

ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് സോഷ്യല്‍ മീഡിയ ഈ വീഡിയോ ദൃശ്യത്തെ വിവരിക്കുന്നു.എന്നാല്‍ സംഭ്രമജനകമായ വാര്‍ത്തയെന്ന ആരോപണത്തെ തുടര്‍ന്ന് വ്യോമയാന വിദഗ്ധര്‍ ഈ ഗ്രാഫിക് ആനിമേഷന്‍ വീഡിയോ പിന്നീട് റദ്ദാക്കി.

Scroll To Top