Sunday June 25, 2017
Latest Updates

ഖത്തര്‍ എയര്‍ വേയ്സ് ഡബ്ലിന്‍ -ദോഹ സര്‍വീസ് തിങ്കളാഴ്ച മുതല്‍

ഖത്തര്‍ എയര്‍ വേയ്സ്  ഡബ്ലിന്‍ -ദോഹ സര്‍വീസ് തിങ്കളാഴ്ച മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് നിശ്ചയിച്ച വിമാന സര്‍വീസുകളിലൊന്നും മാറ്റമുണ്ടാവുകയില്ലെന്ന് ഖത്തര്‍ എയര്‍ വേയ്സ് .നാല് അയല്‍രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ച സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള അറിയിപ്പുമായി കമ്പനിയുടെ വക്താക്കള്‍ രംഗത്തെത്തിയത്.

ഏപ്രിലില്‍ത്തന്നെ ഖത്തര്‍ എയര്‍വേയ്സ്, ഐറീഷ് റൂട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.ഡബ്ലിന്‍ -ദോഹ സര്‍വീസ് മുന്‍ നിശ്ചയിച്ച പ്രകാരം അടുത്ത തിങ്കളാഴ്ച(ജൂണ്‍ 12) തുടങ്ങും.ഇന്ത്യയും, ഓസ്ത്രേലിയയും കിഴക്കന്‍ ദേശങ്ങളുമുള്‍പ്പടെ 150 ഓളം കണക്ഷന്‍ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കും.ഡബ്ലിന്‍ ഏറ്റവും ശ്രദ്ധയമായ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടാണെന്നും ഡബ്ലിന്റെ ആഗോള സാന്നിധ്യം ഈ സര്‍വീസിനെ പ്രിയംകരമാക്കുമെന്നു ഖത്തര്‍ എയര്‍ വേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബാര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ പ്രശ്നങ്ങളൊന്നും വിമാന സര്‍വീസിനെ ബാധിക്കില്ലെന്ന് വക്താവ് വ്യക്തമാക്കി. നാല് രാജ്യങ്ങളിലേക്കൊഴികെയുള്ള എല്ലാ വിമാന സര്‍വീസുകളും ഖത്തര്‍ നടത്തുന്നുണ്ട്.’ഞങ്ങളുടെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്.അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തി ഒരു സാഹചര്യത്തിലും ഖത്തര്‍ അടച്ചിടുകില്ലെന്ന സൂചനയും ഖത്തര്‍ എയര്‍വേയ്സ് നല്‍കി.

ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി)യുടെ മുഖ്യ ഓഹരി ഉടമകളാണ് ഖത്തര്‍. 20 ശതമാനം ഓഹരികളാണ് ഖത്തറിനുള്ളത്. ഈയിടെയുണ്ടായ പ്രശ്നങ്ങള്‍ ഐഎജിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്നു ഇതു വരെ വ്യക്തമായിട്ടില്ല.അതേ സമയം ,ദോഹയിലേക്കുള്ള എല്ലാ സര്‍വീസുകളും തുടരുന്നതായി ബ്രിട്ടീഷ് എയര്‍വേയ്സ് വ്യക്തമാക്കി.

ഇന്ത്യയിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷകളും അസ്തമിച്ച മട്ടാണുള്ളത്.കഴിഞ്ഞ ദിവസം മുതല്‍ എത്തിഹാദ് നിരക്കില്‍ കുറവ് വരുത്തിയേക്കും എന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.ഖത്തറിനെതിരെയുള്ള ഉപരോധത്തോടെ ഖത്തര്‍ എയര്‍വെയ്സിലേയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന യാത്രക്കാര്‍ തങ്ങളുടെ കൂടെ കൂടിയേക്കും എന്ന പുതിയ പ്രതീക്ഷ ഇപ്പോള്‍ എത്തിഹാദിനുണ്ടായതും അതിന് കാരണമായി.അതേ സമയം ഖത്തര്‍ എയര്‍ വെയ്സ് നിരക്ക് കുറച്ചു മത്സരത്തെയും ഉപരോധത്തെയും, നേരിടുമെന്നും പറയപ്പെടുന്നു.എന്നാല്‍ സര്‍വ്വീസ് ആരംഭിക്കുന്ന ദിവസം തൊട്ടടുത്തെത്തിയിട്ടും ഖത്തര്‍ എയര്‍വെയ്സ് വിലകുറക്കലിന്റെ മനസ് തുറന്നിട്ടില്ലെന്നും ,പ്രതീക്ഷയ്ക്ക് വകയില്ലെന്നുമാണ് ട്രാവല്‍ ഏജന്റുമാരുടെ പക്ഷം.

Scroll To Top