Monday June 25, 2018
Latest Updates

ഖത്തര്‍ എയര്‍വേസ് ഡബ്ലിനില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ഖത്തര്‍ എയര്‍വേസ് ഡബ്ലിനില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍:ഡബ്ലിനിലേയ്ക്കുള്ള ഖത്തര്‍ എയര്‍ വേയ്സിന്റെ സര്‍വീസുകള്‍ ഇരട്ടിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഓ അക്ബര്‍ അല്‍ ബക്കര്‍ വെളിപ്പെടുത്തി.

ഖത്തര്‍ എയര്‍വെയ്‌സ്, ഡബ്ലിന്‍ ദോഹ റൂട്ടിലെ തിരക്ക് അനിയന്ത്രിതമായി കഴിഞ്ഞു.ഓരോ വിമാനത്തിലും ഉള്ള മുഴുവന്‍ സീറ്റുകളും വിറ്റു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.ഇത് കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് അതീതമാണ്.

സീറ്റിന്റെ 85 ശതമാനമെങ്കിലും സ്ഥിരമായി യാത്രക്കാര്‍ ലഭ്യമാകുന്ന അവസ്ഥ തുടര്‍ന്നാല്‍ വീണ്ടും സര്‍വീസുകളുടെ വര്‍ദ്ധിപ്പിക്കും.അദ്ദേഹം പറഞ്ഞു.

Scroll To Top