Friday August 18, 2017
Latest Updates

ഖത്തര്‍ എയര്‍വേയ്സിന്റെ ഡബ്ലിന്‍ -ദോഹ സര്‍വീസിന് ടാര്‍ജറ്റ് നേടാനായില്ല!പ്രതീക്ഷ കൈവിടുന്നില്ലെന്ന് മന്ത്രി 

ഖത്തര്‍ എയര്‍വേയ്സിന്റെ ഡബ്ലിന്‍ -ദോഹ സര്‍വീസിന് ടാര്‍ജറ്റ് നേടാനായില്ല!പ്രതീക്ഷ കൈവിടുന്നില്ലെന്ന് മന്ത്രി 

ഡബ്ലിന്‍:ഖത്തര്‍ എയര്‍വേയ്സിന്റെ ഡബ്ലിന്‍ -ദോഹ സര്‍വീസിന് ടാര്‍ജറ്റ് നേടാനായില്ല. ഖത്തര്‍ ട്രാന്‍സ്പോര്‍ട് മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈറ്റി മോണ്‍ട് റിയാലില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാലും ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഏറെ പ്രതീക്ഷയോടെ ഖത്തര്‍ എയര്‍വെയ്സ് ആരംഭിച്ച ഒരു സര്‍വീസാണ് അയര്‍ലണ്ടിലേക്കുള്ളത്. ആദ്യഘട്ടത്തില്‍ ടാര്‍ജറ്റ് നേടാനായില്ലെങ്കിലും പിന്നീട് ലക്ഷ്യം നേടാനായേക്കും.ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈറ്റി പറഞ്ഞു.

മിക്ക ദിവസങ്ങളിലും ആകെ ശേഷിയുടെ 80 ശതമാനത്തില്‍ അധികം യാത്രക്കാരുമായാണ് ഖത്തര്‍ എയര്‍വേയ്സ് ഡബ്ലിനില്‍ നിന്ന് പോകുന്നത് എന്നിരിക്കെ മന്ത്രിയുടെ വെളിപ്പെടുത്തല്‍  ട്രാവല്‍ മേഖലയിലെ വിദഗ്ദരെ അമ്പരപ്പിച്ചിട്ടുണ്ട്.അയര്‍ലണ്ടില്‍ നിന്ന് പിന്‍വലിയാനോ, നിലവിലുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുന്‍ വാഗ്ദാനത്തില്‍ നിന്നും മാറാനോ ഉള്ള ഖത്തര്‍ എയര്‍വെയ്സിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും പറയപ്പെടുന്നു.

നാല് അറബ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിനു ശേഷവും കമ്മിറ്റ് ചെയ്ത ജെറ്റ് ഓര്‍ഡറുകളുമായി മുന്നോട്ടുപോവുകയാണ് ഖത്തര്‍ എയര്‍ വേയ്സ്.അന്താഷ്ട്ര വ്യോമയാന ഇടനാഴികള്‍ തുറക്കുന്നതിനായുള്ള റൂളിംഗ് വരും വരെ ഇതു തുടരുമെന്നും മന്ത്രി പറഞ്ഞു.

ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതായി ആരോപിച്ചാണ് അയല്‍രാജ്യങ്ങളായ ബഹ്റൈന്‍, യുഎഇ, ഈജിപ്ത് ,സൗദി അറേബ്യ എന്നിവ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചത്. സമ്പന്ന രാജ്യമാണെങ്കില്‍ കൂടിയും ഖത്തറിനെ അത് പ്രതിസന്ധയിലാക്കിയിരുന്നു.അതില്‍ നിന്നും മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബോയിംഗ് എയര്‍ക്രാഫ്ട് ഓര്‍ഡറുകളും എയര്‍ബസ് എസ്ഇയുമൊക്ക സ്വീകരിച്ചു തുടങ്ങിയത്.

ആറോ ഏഴോ അന്താരാഷ്ട്ര വ്യോമ ഇടനാഴികള്‍ തുറന്നുതരണമെന്നാവശ്യപ്പെട്ട് ഇന്റര്‍നഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ സമീപിച്ചിട്ടുണ്ട്.എന്നാല്‍ ഖത്തറിന്റെ അപേക്ഷയില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഭീകരതയെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തിയാല്‍ മാത്രം ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന നിലപാടാണ് അയല്‍രാജ്യങ്ങളുടേത്. എന്നാല്‍ ഭീകരതയെ സഹായിക്കുന്നുവെന്ന ആരോപണം നിഷേധിക്കുകയാണ് ഖത്തര്‍ ചെയ്തിട്ടുള്ളത്.മന്ത്രി പറഞ്ഞു.

Scroll To Top