Saturday November 25, 2017
Latest Updates

കൗമാരക്കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ;ഗാര്‍ഡ അന്വേഷണത്തില്‍ പുരോഗതിയില്ല

കൗമാരക്കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ;ഗാര്‍ഡ അന്വേഷണത്തില്‍ പുരോഗതിയില്ല

ഡബ്ലിന്‍ : തലസ്ഥാന നഗരത്തിനാകെ നാണക്കേടുണ്ടാക്കി നൈറ്റ് ക്ലബ്ബില്‍ വെച്ച് കൗമാരക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണത്തില്‍ പുരോഗതിയില്ല.സംശയത്തിന്റെ പേരില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കേസെടുക്കാതെ വിട്ടയച്ചു.കൗണ്ടി മീത്തിലെ നാവന്‍ സ്വദേശികളായ 20,21 പ്രായമുള്ള രണ്ടുപേരെയാണ് പിടികൂടിയത്.കേസെടുത്തു എന്നതൊഴിച്ചാല്‍ ഭീകരമായ ഈ സംഭവത്തില്‍ കാര്യമായ അന്വേഷണപുരോഗതിയൊന്നും ഗാര്‍ഡയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.

ക്രൂരമായ ആക്രമണത്തിനിരയായ യുവതിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്.’രണ്ടുയുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സിസിടിവിയില്‍ നിന്നും ഈ നരകയാതന നമുക്ക് മനസ്സിലാക്കാം’ വിശ്വസനീയ കേന്ദ്രം പറഞ്ഞു. എന്നിട്ടും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം.അറസ്റ്റിലായ യുവാക്കളെ ഗാര്‍ഡക്ക് മുമ്പ് അറിയാവുന്നവരല്ല.

എന്നിട്ടും ്വരെ വിട്ടയക്കുകയായിരുന്നു.കൂലോക്ക് ഗാര്‍ഡയാണ് കേസ് അന്വേഷിക്കുന്നത്.ക്ലബിലെ ജീവനക്കാരെയും സിസിടിവി നിരീക്ഷിച്ചതിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ അറസ്റ്റുചെയ്തത്.

ഡബ്ലിനിലെ പ്രശസ്തമായ നൈറ്റ് ക്ലബുകളിലൊന്നിലാണ് 19കാരി ക്രൂരമായി മാനഭംഗത്തിനിരയായത്.നോര്‍ത്ത് ഡബ്ലിനിലെ റൈറ്റ് വെന്യുവില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ രണ്ടു പേര്‍ ചേര്‍ന്നാണ് ഇവരെ ബലാല്‍സംഗം ചെയ്തത്.നൈനറ്റ് ക്ലബിലെ വിഐപി വിഭാഗത്തില്‍ നിന്നും പുറത്തിറങ്ങിയ ഉടനെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.പെണ്‍കുട്ടി റോട്ടുണ്ട ഹോസ്പിറ്റലിന്റെ സെക്ഷ്വല്‍ ആക്രമണ യൂണിറ്റില്‍ ചികില്‍സയിലാണ് പെണ്‍കുട്ടി.ഭീകരമായ ആക്രമണമെന്നാണ് പെണ്‍കുട്ടി ഗാര്‍ഡയ്ക്ക് നല്‍കിയ മൊഴി.

ഗാര്‍ഡ അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് നൈറ്റ് ക്ലബ് മാനേജ്മെന്റ് അറിയിച്ചു.തലസ്ഥാനനഗരിയില്‍ ഇത്തരത്തില്‍ അടുത്ത ആഴ്ചകളില്‍ നടക്കുന്ന രണ്ടാമത്തെ അക്രമണ സംഭവമാണ് ഇത്.

മറ്റൊരു പ്രത്യേക സംഭവത്തില്‍ ക്വേയ്സില്‍ സ്പാനീഷ് കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരാള്‍ ഗാര്‍ഡയുടെ പിടിയിലായി.

Scroll To Top