Thursday February 22, 2018
Latest Updates

കൗണ്ടി മീത്തിന്റെ ചില ഭാഗങ്ങളില്‍ പൈപ്പ് വെള്ളം ഉപയോഗിക്കുന്നത് വിലക്കേര്‍പ്പെടുത്തി

കൗണ്ടി മീത്തിന്റെ ചില ഭാഗങ്ങളില്‍ പൈപ്പ് വെള്ളം ഉപയോഗിക്കുന്നത് വിലക്കേര്‍പ്പെടുത്തി

ദ്രോഗഡ : ഐറിഷ് വാട്ടര്‍ നല്‍കുന്ന വെള്ളത്തില്‍ ക്ലോറിന്‍ നിശ്ചിത അളവില്‍ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൗണ്ടി മീത്തിന്റെ ചില ഭാഗങ്ങളില്‍ പൈപ്പ് വെള്ളത്തിന് നിരോധനമേര്‍പ്പെടുത്തി. മീത്തിലുള്ള കില്‍ക്ലൂണ്‍ ഏരിയയില്‍ താമസിക്കുന്നവരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വെള്ളം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൈപ്പ് വെള്ളം ഉപയോഗിച്ച കുട്ടികളുടെ ശരീരത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ക്ലോറിന്‍ അമിതമാണെന്ന് കണ്ടെത്തിയത്. ക്ലോറിന്‍ ശരീരത്തിലെത്തുന്നത് കുട്ടികളിലടക്കം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

കില്യേന്നി, സ്റ്റാഫോര്‍ഡ്സണ്‍,ബ്രൗണ്‍റാത്ത്, ബ്ലാക്ക്ഹാള്‍ലിറ്റില്‍,ബ്രൗണ്‍സ്റ്റോണ്‍,ഹാരിസ്ടൗണ്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാകും. കുടിക്കാനും കുളിക്കാനും പല്ലുതേക്കാനുമടക്കം ഈ വെള്ളം ഉപയോഗിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.

Scroll To Top