Monday September 25, 2017
Latest Updates

കൗണ്ടി ആന്‍ട്രിമിലെ ചൈനീസ് റസ്റ്റോറന്റ് ഉടമയെ കൊന്നവര്‍ക്ക് ജീവപര്യന്തം കഠിന തടവ്

കൗണ്ടി ആന്‍ട്രിമിലെ ചൈനീസ് റസ്റ്റോറന്റ് ഉടമയെ കൊന്നവര്‍ക്ക് ജീവപര്യന്തം കഠിന തടവ്

ആന്‍ട്രിം :ചൈനീസ് റസ്റ്റോറന്റ് ഉടമയെ നിഷ്ഠൂരമായി കൊന്നവര്‍ക്ക് ജീവപര്യന്തം കഠിന തടവ്.കൗണ്ടി ആന്‍ട്രിമിലെ റാന്‍ഡല്‍സ്ടൗണ്‍ ചൈനീസ് റസ്റ്റോറന്റ് ഉടമ നെല്‍സണ്‍ ച്യുങിനെ കൊലപ്പെടുത്തിയ നാല് പേര്‍ക്കാണ് കഠിനശിക്ഷ നല്‍കിയത്.

2015ല്‍ മോഷണത്തിനായാണ് 65കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 18 മുറിവുകളാണ് ഇദ്ദേഹത്തിനു സംഭവിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യ വിന്നിയേയും ക്രൂരമായി ആക്രമിച്ചു. മോഷണവും നടത്തി.

റെസ്റ്റോറന്റ് പൂട്ടി രാത്രിയില്‍ വീട്ടിലേക്കു പോകവെ കാര്‍ ഇടിച്ചു നിര്‍ത്തിയ മോഷ്ടാക്കള്‍ ഇവരോട് പണം ആവശ്യപ്പെടുകയായിരുന്നു .വിസമ്മതിച്ച നെല്‍സണെ അവര്‍ കൊന്നു.ആക്രമണത്തിനിടയില്‍ വിന്നിയുടെ കൈക്ക് മാരകമായി പരിക്കേറ്റു.ഇതോടെ ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെയായി. വിന്നി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

ഐപാഡ്,ഐഫോണ്‍,ബാങ്ക് കാര്‍ഡുകള്‍,200ഡോളര്‍,ബാങ്ക് രേഖകള്‍ എന്നിവയുമായി മോഷ്ടാക്കള്‍ കടന്നു.നെല്‍സണ്‍ കൊല്ലപ്പെട്ടതോടെ വിന്നി നോര്‍ത്തേണ്‍ അയര്‍ലണ്ട് വിട്ട് ഹോങ്കോംഗിലേക്ക് മടങ്ങി.കൊലപാതകം നടത്തി ഒരു മണിക്കൂറിനുള്ളില്‍ ക്രഡിറ്റ് കാര്‍ഡുപയോഗിച്ചതിലൂടെയാണ് പ്രതികള്‍ കുടുങ്ങിയത്. നെല്‍സന്റെ കാര്‍ഡുപയോഗിച്ചു നടത്തിയ ട്രാന്‍സാക്ഷന്റെ പിന്നാലെ പോയ അന്വേഷണസംഘം പ്രതികളായ ഗാരി,ലിസ,തോംപ്സണ്‍ എന്നിവവരെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു.

Scroll To Top