Friday January 19, 2018
Latest Updates

ക്ലോണ്മലില്‍ കുട്ടികളുടെ ധ്യാനം നടത്തി 

ക്ലോണ്മലില്‍ കുട്ടികളുടെ ധ്യാനം നടത്തി 

ക്ലോണ്മല്‍: സെഹിയോന്‍ മിനിസ്ട്രി യു.കെയുടെ കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം ഫെയ്ത് ഫെസ്റ്റ് ക്ലോണ്‍മലില്‍ വെച്ച് നടത്തപ്പെട്ടു. മൂന്ന് വിഭാഗങ്ങളിലായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ല്‍ പരം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്ത ധ്യാനം ആത്മീയ അറിവിന്റെയും വിശ്വാസ പരിശീലനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും വേദിയായി മാറി.

ഫാ.പോള്‍ തെറ്റയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തോടെ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം സമാപിച്ചത്. ആനുകാലിക ജീവിതത്തില്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ട ആത്മീയതയുടെ പ്രാധാന്യം അച്ചന്‍ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തി. വി.കുര്‍ബാന ശുശ്രൂഷകള്‍ക്കും ആരാധനയ്ക്കും ഡീക്കന്‍ ലാസറസ് നേത്രത്വം നല്‍കി.  

ധ്യാനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും ജോബി ജോണ്‍ നന്ദിയറിയിച്ചു. നോര്‍ബര്‍ട്ട്, ബിനോയി, ജയ്മോന്‍, ബിന്ദു, ഹില്‍ഡ, ബെറ്റ്സി എന്നിവര്‍ നേത്രത്വം നല്‍കി.
വാര്‍ത്ത:മനു ജോസഫ്

Scroll To Top