Sunday October 22, 2017
Latest Updates

ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്

ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്

കൊച്ചി: ക്രൈസ്തവ സഭകളെയും ബിജെപിയെയും തമ്മില്‍ അടുപ്പിക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കേരളത്തിലെ ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാന്‍ ഇടനിലക്കാരനായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ് കണ്ണന്താനം.

നരേന്ദ്ര മോഡി സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ബിഷപ്പുമാരും ക്രൈസ്തവ സമൂഹവും ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിശ്വാസികള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

Scroll To Top