Friday June 22, 2018
Latest Updates

ക്രോസ് സിറ്റി ലുവാസ് പാതയില്‍ ട്രയിന്‍ ഓടിക്കുന്നതിന് നല്‍കിയ പരിശീലനം അപര്യാപ്തമെന്ന് ;ആശങ്കള്‍ പങ്കുവെച്ച് ഡ്രൈവര്‍മാര്‍

ക്രോസ് സിറ്റി ലുവാസ് പാതയില്‍ ട്രയിന്‍ ഓടിക്കുന്നതിന് നല്‍കിയ പരിശീലനം അപര്യാപ്തമെന്ന് ;ആശങ്കള്‍ പങ്കുവെച്ച് ഡ്രൈവര്‍മാര്‍

ഡബ്ലിന്‍ :പുതിയ ലുവാസ് ക്രോസ് സിറ്റിയിലെ ട്രയിന്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ പരിശീലനം അപര്യാപ്തമാണെന്ന് ആക്ഷേപമുയര്‍ന്നു.പരിശീലനത്തിന്റെ അഭാവം അപകടസൃഷ്ടിക്കുമോയെന്ന ആശങ്കയും വിവിധ സുരക്ഷാ ഏജന്‍സികള്‍ ഉയര്‍ത്തുന്നുണ്ട്.17 മണിക്കൂര്‍ നീണ്ട സേവനം പ്രദാനം ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ആറു മണിക്കൂറോളം പരിശീലനം മാത്രമാണ് നല്‍കിയത്.

രാത്രിയില്‍ ഓടിക്കുന്നതിനു പരിശീലനം നല്‍കിയതുമില്ല.17മണിക്കൂര്‍ നീളുന്ന ഡ്യൂട്ടിയാണ് ഈ ഡ്രൈവര്‍മാര്‍ നിര്‍വഹിക്കേണ്ടത്.

ഗ്രീന്‍, റെഡ് ലൈനുകളേക്കാള്‍ കൂടുതല്‍ അപകടങ്ങളും തിരക്കേറിയ ജംഗ്ഷനുകളും പുതിയ റൂട്ടിലുണ്ട്. വരാനിരിക്കുന്ന ആഴ്ചയില്‍ ഇവ ഉപയോഗിക്കുമ്പോള്‍ അപകടങ്ങളുണ്ടാകാനിടയുണ്ടെന്നു എസ്ഐപിടിയു പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

‘ആറുമണിക്കൂര്‍ പരിശീലനം മാത്രം ലഭിച്ചതിനാല്‍ ഭൂരിപക്ഷം ഡ്രൈവര്‍മാരും പുതിയ ലൈനില്‍ ഡ്രൈവിംഗിനെ ഭയപ്പെടുകയാണ്. പരിശീലനം പൂര്‍ണ്ണമായും അപര്യാപ്തവും റിസ്‌ക് നിറഞ്ഞതുമാണ്.200 ഡ്രൈവര്‍മാരുടെ മൂന്നില്‍ രണ്ടു പേരും രാത്രിയില്‍ ഡ്രൈവ് ചെയ്യില്ല, പകല്‍ സമയത്ത് മാത്രം ഓടിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നത്’ എസ്ഐപിടിയു പറയുന്നു.’ 50ഓളം ഡ്രൈവര്‍മാരും ഗൗരവപൂര്‍ണ്ണമായ ആശങ്കകള്‍ പങ്കുവെച്ചതായും എസ്ഐപിടിയു പ്രതിനിധി പറഞ്ഞു.

ഡ്രൈവര്‍ പരിശീലനവുമായി ബന്ധപ്പെട്ട പ്രശ്നം ലാവോസ് ഓപ്പറേറ്ററായ ട്രാന്‍സ് ഡ്രൈവുമായി ചര്‍ച്ച ചെയ്യുമെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു.

Scroll To Top