Sunday February 19, 2017
Latest Updates

ക്രോര്‍ക്ക്പാര്‍ക്കിലെ ദീപാവലി ആഘോഷം 27ന്: ഇവന്റിനെ ശ്രദ്ധേയമാക്കാന്‍ ഇത്തവണ ‘അയര്‍ലണ്ട് കാ ടാലന്റും’

ക്രോര്‍ക്ക്പാര്‍ക്കിലെ ദീപാവലി ആഘോഷം 27ന്: ഇവന്റിനെ ശ്രദ്ധേയമാക്കാന്‍ ഇത്തവണ ‘അയര്‍ലണ്ട് കാ ടാലന്റും’

ഡബ്ലിന്‍ :ക്രോര്‍ക്ക് പാര്‍ക്കിനെ അണിയിച്ചൊരുക്കി ഈ വര്‍ഷത്തെ ദീപാവലി. വേദിയും കളിയരങ്ങും ഉത്സവപ്രതീതിയും ഇവിടേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് യുണിത്താസിന്റെ പ്രവര്‍ത്തകര്‍.

ഒക്ടോബര്‍ 27ന് ഡബ്ലിന്‍ നിവാസികളെയും അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജരെയും ആഘോഷസായന്തനത്തിനായി സ്വാഗതം ചെയ്യുകയാണ് ഇവര്‍.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമമായാണ് യൂണിത്താസിന്റെ ദീപാവലി ആഘോഷങ്ങള്‍ അറിയപ്പെടുന്നത് .ഇത്തവണയും ആയിരക്കണക്കിന് പേര്‍ ക്രോര്‍ക്ക് പാര്‍ക്കിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് എത്തിച്ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു .

diwaliതിന്മയുടെ മേല്‍ നന്മ കരസ്ഥമാക്കിയ വിജയത്തിന്റെ ആഘോഷമായ ദീപാവലി ഈ വര്‍ഷത്തെ മികച്ച ഈവന്റുകളില്‍ ഒന്നാക്കി മാറ്റാനാണ് യൂണിത്താസ് ഒരുങ്ങുന്നത്. ഇന്ത്യയുടെ പരമ്പരാഗത ആഘോഷമായ ദീപാവലിയെ ഇന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയും വിവിധതരം മേളകളും കള്‍ച്ചറല്‍ പരിപാടികള്‍ സംഘടിപ്പിച്ചും വിജയിപ്പിക്കാനാണ് യുനൈറ്റസിന്റെ ശ്രമം.

ഇത്തവണത്തെ ദീപാവലി ഇവന്റില്‍ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറുന്നത് ‘ടാലന്റ് ഷോ’ ആയിരിക്കും. ‘അയര്‍ലണ്ട് കാ ടാലന്റ്’ എന്ന് പേരു നല്‍കിയിരിക്കുന്ന ടാലന്റ് ഷോക്കായി 40ഓളം വ്യത്യസ്ത തരം പരിപാടികളാണ് സംഘാടകര്‍ ഓഡീഷന്‍ നടത്തി തിരഞ്ഞെടുത്തിരിക്കുന്നത്.ഇതിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് ക്രോര്‍ക്ക് പാര്‍ക്കില്‍ വെച്ച് ദീപാവലി ആഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്നത്

ലോക്കല്‍ ഇന്റര്‍നാഷണല്‍ തലങ്ങളില്‍ തങ്ങളുടെ കഴിവു തെളിയിച്ച പ്രമുഖ വ്യക്തികളാണ് ഇത്തവണത്തെ വിധികര്‍ത്താക്കള്‍.
കൊച്ചുകുട്ടികള്‍ മുതിര്‍ന്നവര്‍ വരെ ടാലന്റ് ഷോയില്‍ പങ്കാളികളാവുന്നുണ്ട്. മൂന്നു വിഭാഗങ്ങളായാണ് മത്സരാര്‍ത്ഥികളെ തരംതിരിക്കുന്നത്. 1മുതല്‍ 10വയസ്സുവരെ ഉള്ളവര്‍ ഒരു വിഭാഗത്തിലും, 10മുതല്‍ 17 വരെ ഉള്ളവര്‍ രണ്ടാം വിഭാഗത്തിലും 17നു മുകളില്‍ പ്രായമുള്ളവര്‍ മൂന്നാം വിഭാഗത്തിലുമായിരിക്കും. ഏതായാലും മൂന്നു വിജയികളെയാണ് വിധികര്‍ത്താക്കള്‍ കണ്ടെത്തേണ്ടത്.

ദീപാവലി ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെ ഒരുക്കുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെയാണ്. എച്ച്എസ്ഇയുടെ അംഗീകാരം ലഭിച്ച മികച്ച പാചകക്കാര്‍ തന്നെ ഇവന്റ് കൂടാനെത്തുന്നവര്‍ക്കായി ഭക്ഷണം ഒരുക്കും.

പത്തു വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.ടിക്കറ്റ് .ഐ ഇ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാണ് .

വിളക്കുകളും വെളിച്ചവും പോലെ തന്നെ ദീപാവലി ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കരിമരുന്നുപ്രയോഗവും ഇവന്റിന്റെ അവസാനപടിയായി നടത്തും. എല്ലാവര്‍ത്തെയും പോലെ വര്‍ണ്ണാഭമായ സ്‌കൈ ഫെസ്‌റ്റോടുകൂടി ഇവന്റിന് തിരശ്ശീല വീഴും.

സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് കള്‍ച്ചറല്‍ മേഖലകളില്‍ മികവു തെളിയിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി ഇന്ത്യന്‍ വംശജര്‍ തന്നെ ഒത്തുചേര്‍ന്ന് 2010ല്‍ രൂപീകരിച്ച സംഘടനയാണ് യുണിത്താസ് . ഒട്ടനേകം കലാകാരന്‍മാര്‍ക്കും കലാസ്ഥാനങ്ങള്‍ക്കും വളര്‍ച്ചയിലേക്കുള്ള വഴി തെളിയിക്കാന്‍ ഈ നാലുവര്‍ഷങ്ങള്‍ കൊണ്ട് ഇവര്‍ക്ക് സാധിച്ചിട്ടുമുണ്ട്.

നാലു വര്‍ഷങ്ങളായി ഇവരുടെ സ്‌പോണ്‍സര്‍മാരായി ഉള്ളത് ഓസ്‌കാര്‍ ട്രാവല്‍ ആണ്. കൂടാതെ ഇത്തവണ ഐകണ്‍ അക്കൗണ്ടിംഗും സഹായത്തിനെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയര്‍ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയാണ് യുനൈറ്റസിന്റെ നടത്തിപ്പുകാര്‍ തങ്ങളുടെ സംസ്‌കാരത്തിന് അയര്‍ലണ്ടിലും അടിത്തറ പാകാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. തദ്ധേശിയര്‍ക്കു കൂടി ആസ്വാദ്യകരമാകുന്ന രീതിയിലാണ് ഇവര്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌

ദീപാവലി ആഘോഷത്തിന്റെ പ്രവേശന ടിക്കറ്റ് ,പ്രത്യേക നിരക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

Ticket holders eligible for 15% discount on CrokePark Museum and Skyline tours

Ticket holders eligible for €10 discount on long haul bookings when you book your next holiday through Oscar travels

Early Bird offer of €9 per person | Free admission for kids under 10

Your local re-sellers

Delhi O’Deli,12 Moore St, Dublin
Coffee and Donuts,Smithfield Luas stop, Dublin
Oscar Travels,Plaza Complex,Belgard Road,Tallaght
Eurasia Supermarket,Fonthill Retail Park, Dublin

Bala Baskaran (North Dublin / East Meath / Louth) -086-8168152
RMS :Lucan / Cabinteely )085-1476484
Anand:(City Centre / Adamstown / Lucan 086-8945385
Ramesh Racherla (Blanchardstown / Clonsilla) 085-7296652
Dharmesh (Celbridge / Lexlip / Maynooth / Dublin 4) 087-9721017
Amod :Tallaght / Citywest 086-2146437
Suresh:Dun Laoghaire / Blackrock / Bray 086-8549011

Amit:Kildare/Laois/Midlands 086-3478659

Tickets can also be bought from tickets.ie, http://tickets.ie/event.aspx/festival-of-lights-2013-croke-park-conference-centre-27-October-2013/2QBC8

 

Scroll To Top