Wednesday November 22, 2017
Latest Updates

ക്രോക് പാര്‍ക്കിനെയാകെ സംഗീതപ്പെരുമഴ നനയിച്ച് യു 2വിന്റെ തകര്‍പ്പന്‍ പ്രകടനം അവിസ്മരണീയമായി 

ക്രോക് പാര്‍ക്കിനെയാകെ സംഗീതപ്പെരുമഴ നനയിച്ച് യു 2വിന്റെ തകര്‍പ്പന്‍ പ്രകടനം അവിസ്മരണീയമായി 

ഡബ്ലിന്‍ : ക്രോക് പാര്‍ക്കിലാകെ റോക്ക് സംഗീതത്തിന്റെ മാസ്മരിക മഴ നനച്ച് ഐറീഷ് മെഗാ ബാന്‍ഡ് യു 2വിന്റെ തകര്‍പ്പന്‍ പ്രകടനം. ശനിയാഴ്ച രാത്രിയായിരുന്നു യു2 ദ ജോഷ്വാ ട്രീ ആല്‍ബം ആരാധകരുടെ മനസ്സ് കീഴടക്കി പെയ്തിറങ്ങിയത്.

സംഗീതാര്‍ച്ചന സ്വീകരിക്കാനായി ഹൗസ് ഫുള്ളായാണ് ജനം ക്രോക് പാര്‍ക്കിലെത്തിയത്.30 വര്‍ഷത്തിനു ശേഷമാണ് ഇവിടെ യുടു വിന്റെ ഈ ആല്‍ബം എത്തുന്നത്. ദ ജോഷ്വാ ട്രീയുടെ മുപ്പതാം വാര്‍ഷികം കടന്നു പോകുന്ന വേള കൂടിയാണ് ഇതെന്നതും പ്രത്യേകതയായി.അന്നത്തേപ്പോലെ ഈ വേളയിലും നോയല്‍ ഗല്ലഹെറെന്ന സൂപ്പര്‍ സ്റ്റാറിന്റെ ബാന്‍ഡ് യു2 വിനൊപ്പമുണ്ടായിരുന്നു.അവര്‍തന്നെയാണ് മുഖ്യആകര്‍ഷണവും.ഐറഈഷ് പ്രസിഡണ്ടടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ മൂന്നു ദശാബ്ദത്തിനു ശേഷവുംജോഷ്വ ട്രീയെ കേള്‍ക്കാനായെത്തിയിരുന്നു.

രണ്ടു മണിക്കൂര്‍ നേരം ആരാധാകരെ സംഗീത സാഗരത്തിലാറാടിക്കുന്നതിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ബാന്‍ഡായി യു 2 മാറിയത്.ബാന്റിന്റെ മാസ്റ്റര്‍പീസായാണ് ദ ജോഷ്വാ ട്രീ അറിയപ്പെടുന്നത്.1987 മാര്‍ച്ചിലാണ് ഈ ആല്‍ബം പുറത്തിറക്കിയത്.അമേരിക്കയുമായുള്ള യു2വിന്റെ ബന്ധത്തില്‍ നിന്നാണ് ആല്‍ബം യാഥാര്‍ഥ്യമായത്.1988ലെ ഗ്രാമി അവാര്‍ഡ് നേടിയ ഈ ആല്‍ബം 25മില്യന്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇതൊരു സര്‍വകാല റെക്കോഡാണ്.

അയര്‍ലണ്ട് പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്,ഹോളിവുഡ് നായകന്‍ കോളിന്‍ ഫാരല്‍,ദി പോഗസ് ഫ്രണ്ട്മാന്‍ ഷെയ്ന്‍ മക് ഗോവന്‍,ഐറീഷ് നടി ആമി ഹ്യൂബര്‍മാന്‍,ഫുട്ബോള്‍ താരം റോബി കീനേ,ഭാര്യ ക്ലോഡിന്‍ പാള്‍മര്‍,കോറീ ആക്ടറും ബോയ്സോണ്‍ താരവുമായ കീത്ത് ഡഫ്ഫി,മുതിര്‍ന്ന ബ്രോഡ് കാസ്റ്റര്‍ പാറ്റ് കെന്നി എന്നിവര്‍ തുടങ്ങി പുതു തലമുറയില്‍ പെട്ട നൂറുകണക്കിന് മലയാളികള്‍ പോലും സംഗീതമഴയുടെ കുളിര്‍ നുകരാന്‍ എത്തിയിരുന്നു.

രാവിലെ തന്നെ പാര്‍ക്കിലേക്ക് സംഗീതാരാധകരുടെ ഒഴുക്കു തുടങ്ങിയിരുന്നു.ലാസ് കൗണ്ടിയിലെ കോണോര്‍ ട്വോമെ പോലുള്ള ആരാധകര്‍ 1987ല്‍ ജോഷ്വാ ട്രീ ആസ്വദിച്ചിട്ടുള്ളവരാണ്.30 വര്‍ഷത്തിനുശേഷം 18 വയസ്സുള്ള മകനുമായാണ് ക്രോക് പാര്‍ക്കിലെത്തിയതെന്ന് കോണോര്‍ ട്വീറ്ററിലെഴുതുന്നു.

Scroll To Top