Saturday January 21, 2017
Latest Updates

ക്രെഷില്‍ കുട്ടികളെ ചൂഷണം ചെയ്ത ഉടമയ്‌ക്കെതിരെ നിയമ നടപടി 

ക്രെഷില്‍ കുട്ടികളെ ചൂഷണം ചെയ്ത ഉടമയ്‌ക്കെതിരെ നിയമ നടപടി 

ഡബ്ലിന്‍ :ശിശുപരിപാലന നിയമങ്ങള്‍ ലംഘിച്ചതിന് ഡബ്ലിനിലെ ക്രെഷെ ഉടമയ്‌ക്കെതിരായ വിചാരണ സെപ്തംബറില്‍ നടക്കും. പ്രി സ്‌കൂള്‍ സര്‍വീസ് ചട്ടങ്ങളും ചൈല്‍ഡ് കെയര്‍ നിയമങ്ങളും ലംഘിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.സ്വോര്‍ഡ്‌സിലെ അബിങ്ടണ്‍ വുഡിലെ , ക്രെഷെ ആന്‍ഡ് മോണ്ടെസോറി ലിമിറ്റഡ് എന്ന സ്ഥാപനത്തിനും ഉടമ ഡൈഡ്രെ കെല്ലിയ്ക്കുമെതിരെയാണ് കേസ്.

2013ലാണ് ആര്‍ടിഇ ചാനല്‍ ബ്രീച്ച് ഓഫ് ട്രസ്റ്റ് എന്ന പേരില്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് നിയമലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി, ടുസ്ല എന്നീ സംഘടനകളാണ് ചാനല്‍ വെളിപ്പെടുത്തലുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും കുട്ടികളെ തരംതാഴ്ത്തുന്ന നടപടി തടയാതെയും ക്രെഷെ വീഴ്ച്ച വരുത്തിയെന്ന് സിഎഫ്എ ആരോപിച്ചു. എന്നാല്‍ ഈവാദം ക്രെഷെ ഉടമ ഡൈഡ്രെ കെല്ലി കോടതിയില്‍ നിഷേധിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ 1300 യൂറോ വരെ പിഴയും ചൈല്‍ഡ് കെയര്‍ സ്ഥാപനം നടത്താനുള്ള അനുമതി റദ്ദാക്കുന്നത് വരെയുള്ള നിയമനടപടികളും നേരിടേണ്ടിവരും.

ഗാര്‍ഡ കണ്ടെത്തുന്ന നിലാരംബരായ കുട്ടികളെയും അവര്‍ക്കാവശ്യമായ സ്റ്റാഫിനെയും സന്നദ്ധ പ്രവര്‍ത്തകരെയും ലഭ്യമാക്കാത്തതിനും റെക്കോര്‍ഡുകള്‍ സൂക്ഷിക്കാത്തതിനും ക്രെഷെയ്ക്കും ഉടമയ്ക്കുമെതിരെ നാല് കേസുകളാണുള്ളത്. കുട്ടികളോടുള്ള ചൂഷണത്തിനും മറ്റും ക്രെഷെയ്‌ക്കെതിരെ 20 കേസുകള്‍ വേറെയുമുണ്ട്.

Scroll To Top