Wednesday September 26, 2018
Latest Updates

ക്രിസ്മസ് ദിനത്തില്‍ ചൈല്‍ഡ് ലൈനിന്റെ സഹായം തേടിയത് 1,000ലേറെ കുട്ടികള്‍

ക്രിസ്മസ് ദിനത്തില്‍ ചൈല്‍ഡ് ലൈനിന്റെ സഹായം തേടിയത് 1,000ലേറെ കുട്ടികള്‍

ഡബ്ലിന്‍:ക്രിസ്മസ് ദിനത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് തങ്ങളെ ബന്ധപ്പെട്ടത് ആയിരത്തിലേറെ കുട്ടികളാണെന്ന് ദി ഐറിഷ് സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ചില്‍ഡ്രണ്‍. ഫ്രീ ഫോണ്‍ വഴിയും, വെബ് ചാറ്റ് വഴിയും, ലൈവ് ടെക്സ്റ്റ് മെ്‌സേജ് വഴിയുമാണ് കുട്ടികള്‍ സഹായമഭ്യര്‍ത്ഥിച്ചത്.

മദ്യത്തിന്റെ ദുരുപയോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടലിന്റെ കഷ്ടത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമായി 1,020 കുട്ടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അധികൃതരെ ബന്ധപ്പെട്ടത്. 61 വൊളണ്ടിയര്‍മാരാണ് കുട്ടികളെ സഹായിക്കാനായി ക്രിസമസ് ദിവസവും ജോലിക്കെത്തിയത്.

തങ്ങളുടെ വിവിധ മനോവിഷമങ്ങള്‍ കുട്ടികള്‍ ഇവരുമായി പങ്കുവച്ചു. പലരും നന്ദിയറിയിക്കാനായിരുന്നു വിളിച്ചത്.

ആഘോഷത്തിന്റെ കാലമായിട്ടും മദ്യത്തിന്റെ ദുരുപയോഗം, വീട്ടിലെ പീഢനം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റിയായിരുന്നു പല കുട്ടികളും പറഞ്ഞത്. വര്‍ഷത്തില്‍ എല്ലാ ദിവസവും മുടങ്ങാതെ കുട്ടികളെ സഹായിക്കാനായി തങ്ങളുണ്ടാകുമെന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെടാനുള്ള വഴികള്‍:

$ 1800 666666 എന്ന നമ്പറില്‍ 24 മണിക്കൂറും വിളിക്കാം ഫ്രീയായി.
$ talk എന്ന് 50101 എന്ന നമ്പറില്‍ മെസേജ് അയയ്ക്കുക. പകല്‍ 10 മുതല്‍ 4 വരെ ഈ സൗകര്യം ലഭ്യമാണ്.
$ Childline.ie എന്ന വെബ്‌സൈറ്റ് വഴി പകല്‍ 10നും 4നുമിടയ്ക്ക് ലൈവായി അധികൃതരുമായി ചാറ്റ് ചെയ്യാം.
$ ispcc.ie, childline.ie എന്നീ വെബ്‌സൈറ്റുകളില്‍ കുട്ടികളെ സഹായിക്കാനായി അനേകം സേവനങ്ങള്‍ അധികൃതര്‍ നല്‍കുന്നുണ്ട്.

Scroll To Top