Friday January 20, 2017
Latest Updates

ക്രിസ്ത്യന്‍, ജൂത, മുസ്ലീം ആരാധനാലയങ്ങള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍

ക്രിസ്ത്യന്‍, ജൂത, മുസ്ലീം ആരാധനാലയങ്ങള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍

ബെര്‍ലിന്‍: പരസ്പ്പരം പോരടിക്കുന്ന മതങ്ങള്‍ക്ക് മാതൃകയായി ക്രൈസ്തവര്‍ക്കും ജൂതന്മാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു കുടക്കീഴില്‍ ഒരു ആരാധനാലയം. ബെര്‍ലിന്‍ നഗരത്തിലാണ് ഒരു മേല്‍ക്കൂരയുടെ കീഴില്‍ ക്രിസ്ത്യന്‍ പള്ളിയും മസ്ജിദും സിനഗോഗും പണിയുന്നത്. കെട്ടിടത്തിന്റെ തറക്കല്ല് മൂന്ന് മതവിഭാഗങ്ങളുടെയും പുരോഹിതര്‍ ചേര്‍ന്ന് ഇട്ടു. 2018 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കി ഇത് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

35 മില്യന്‍ പൌണ്ട് ചെലവഴിച്ചാണ് ഈ പള്ളി നിര്‍മ്മിക്കുന്നത്. സംഭാവനയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ചാണ് ഈ പള്ളി നിര്‍മ്മിക്കുന്നത്. പള്ളി കെട്ടിടത്തിന് ഒരു മുഖ്യ കവാടമുണ്ടാകും, ഇതിലൂടെ അകത്ത് പ്രവേശിക്കുന്നവര്‍ക്ക് തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് ആരാധന നടക്കുന്ന പള്ളിയിലേക്കോ, മോസ്‌ക്കിലേക്കോ, സിനഗോഗിലേക്കോ പ്രവേശിക്കാന്‍ പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്. ഹൌസ് ഓഫ് വണ്‍ എന്നാണ് വിശ്വാസ കേന്ദ്രത്തിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.

വില്‍ഫ്രെഡ് എന്ന ആര്‍ക്കിടെക്കാണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത്. മുസ്ലീങ്ങളുടെ ആരാധനാ ദിവസം വെള്ളിയാഴ്ചയും ജൂതന്മാരുടെ വിശുദ്ധ ദിവസം ശനിയാഴ്ചയും ക്രൈസ്തവരുടേത് ഞായറാഴ്ചയും ആയതിനാല്‍ ആരാധനാലയത്തില്‍ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ലോകത്ത് ഇത് ആദ്യമായാണ് ക്രൈസ്തവ, ജൂത, മുസ്ലീം ആരാധനാലയങ്ങള്‍ ഒരു കുടക്കീഴില്‍ നിര്‍മ്മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Scroll To Top