Sunday January 22, 2017
Latest Updates

ക്രിസ്തുമസ് വരുന്നു… കള്ളന്‍മാരും

ക്രിസ്തുമസ് വരുന്നു… കള്ളന്‍മാരും

ലിമറിക്ക്  :അയര്‍ലണ്ടിലെ ആഘോഷക്കാലം കള്ളന്‍മാരുടെ സുവര്‍ണകാലമാണ്. ക്രിസ്തുമസ് അടുക്കുന്നതോടെ മോഷണ റിപ്പോര്‍ട്ടുകള്‍ കൂടുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ക്രിസ്തുമസുമായി ബന്ധപ്പെട്ട് ഏകദേശം 700യൂറോ വച്ച് ഓരോ വീട്ടില്‍ വച്ചും സാധനങ്ങളായോ സമ്മാനങ്ങളായോ മോഷണം നടന്നിട്ടുണ്ടെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയായ അവൈവ പറയുന്നത്.
എന്നാല്‍ മോഷ്ടിക്കപ്പെടുന്നത് ഐഫോണുകള്‍ മാത്രമല്ല, ആഭരണങ്ങളും സമ്മാനങ്ങളും ഭക്ഷണങ്ങളും പാനീയങ്ങളും അടക്കം മോഷ്ടിക്കപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ക്രിസ്തുമസും നോമ്പ് കാലവും എത്തിയതോടെ ആളുകള്‍ കൂടുതലായി ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും തുടങ്ങി. കൂടാതെ ഈ സമയങ്ങളില്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് വിരുന്നിനുപോകാനും തുടങ്ങിയതോടെ കള്ളന്‍മാര്‍ക്കു ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.
ആളുകളുടെ ഇത്തരം സ്വഭാവരീതികള്‍ ശരിക്കു മനസിലാക്കിയതോടെ ഇവരെ നിരീക്ഷിച്ച് ഇവര്‍ പുറത്തുപോകുന്ന തക്കത്തിന് വീട്ടില്‍ അതിക്രമിച്ചു കയറി മോഷ്ടിക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
ക്രിസ്തുമസ് സമ്മാനങ്ങളൊക്കെ എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന വീടുകളെ ഇവര്‍ കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് പുതിയ അറിവ്. 2012 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്തിനിടയില്‍ 5,686ഓളം വീടകളില്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ അരങ്ങേറിയതായാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് അറിയിച്ചത്.
പത്തില്‍ ഒന്‍പതോളം ഐറിഷുകാരും ചിന്തിക്കുന്നത് മോഷണത്തിനായി മോഷ്ടാക്കള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ഐഫോണാണെന്നാണ് അവൈവ അന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. പണം, ഐപാഡ്, ലാപ്‌ടോപ്, കംപ്യൂട്ടര്‍ . ആഭരണം തുടങ്ങിയവയ്‌ക്കൊക്കെ അതുകഴിഞ്ഞുള്ള പ്രാധാന്യം മാത്രമേ ഉള്ളൂ.
ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും വരെ ഇപ്പോള്‍ മോഷണം നടക്കുന്നതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുമനസിലാക്കുന്ന കള്ളന്‍മാര്‍ ക്രിസ്തുമസ് സമയങ്ങളില്‍ തന്നെ മോഷണത്തിനായി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നുവെന്ന് അവൈവയുടെ റീടെയില്‍ ഓപറേഷന്‍ ഡയറക്ടര്‍ ചാര്‍ലട്ട് മോറന്‍ പറഞ്ഞു.
ഈ സമയങ്ങളില്‍ ആളുകള്‍ തങ്ങളുടെ വസ്തുക്കളുടെമേല്‍ കൂടുതല്‍ ശ്രദ്ധകാണിക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു

Scroll To Top