Monday June 25, 2018
Latest Updates

ക്രിസ്തുമസ് ദിനത്തില്‍ ഡബ്ലിനില്‍ നൂറു കണക്കിന് പേര്‍ക്ക് ക്രിസ്തുമസ് ഡിന്നറൊരുക്കി സന്നദ്ധ സംഘടനകള്‍ 

ക്രിസ്തുമസ് ദിനത്തില്‍ ഡബ്ലിനില്‍ നൂറു കണക്കിന് പേര്‍ക്ക് ക്രിസ്തുമസ് ഡിന്നറൊരുക്കി സന്നദ്ധ സംഘടനകള്‍ 

ഡബ്ലിന്‍: ക്രിസ്തുമസ് ദിനത്തില്‍ ഡബ്ലിനിലെ ആര്‍ഡിഎസില്‍ നൈറ്റ്സ് ഓഫ് കൊളംബനസിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പേര്‍ക്ക് ക്രിസ്തുമസ് ഡിന്നര്‍ വിതരണം ചെയ്തു. പാവപ്പെട്ടവര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കുമായി 1924 മുതല്‍ നടത്തി വരുന്ന ക്രിസ്തുമസ് ഡിന്നര്‍ വിതരണത്തിന്റെ  വാര്‍ഷികമായിരുന്ന ഇന്നലെ.ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മിഡ് മാര്‍ട്ടിനും ചടങ്ങില്‍ പങ്കെടുത്തു.

ഡബ്ലിനില്‍ മാത്രം നൂറുകണക്കിന് പേര്‍ വിരുന്നുണ്ണാന്‍ എത്തിയിരുന്നു.3500 ഭക്ഷണ പൊതികള്‍ സെന്റ് വിന്‍സെന്റ് ഡീ പോള്‍, അത്ലോന്‍, സിമോണ്‍ , ഏജ് ആക്ഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ മുഖേനയും ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ മുഖേനയും വിതരണം ചെയ്തു. ക്രോസ്‌കെയര്‍ ഭക്ഷണ വിതരണം ഇരട്ടിയായി വര്‍ധിപ്പിച്ചെന്ന് ചടങ്ങില്‍ ക്രിസ്തുമസ് സന്ദേശം നല്‍കിയ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

മുന്നൂറോളം സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. ടര്‍ക്കി വിഭവങ്ങള്‍ അടങ്ങിയ മെയിന്‍കോഴ്സ്,പുഡ്ഡിംഗ്, ചായ, കാപ്പി തുടങ്ങിയവയാണ് ക്രിസ്തുമസ് ഡിന്നറില്‍ വിതരണം ചെയ്തത്. ഭവനരഹിതര്‍ക്കായി  നൃത്തപരിപാടികളും സംഘടിപ്പിച്ചിരുന്നു

Scroll To Top