Wednesday February 22, 2017
Latest Updates

ക്രിസ്തുമസിന് കോര്‍ക്ക് ഒരുങ്ങുന്നു

ക്രിസ്തുമസിന് കോര്‍ക്ക് ഒരുങ്ങുന്നു

കോര്‍ക്ക് :മഞ്ഞു വീഴ്ച്ച തുടങ്ങിക്കഴിഞ്ഞു. അയര്‍ലണ്ടിലെ തെരുവുകളും തണുപ്പില്‍ മുങ്ങാന്‍ പോവുകയാണ്. വെള്ള പുതച്ച വഴികളിലൂടെ സമ്മാനപ്പൊതികളുമായി കടന്നു വരുന്ന ക്രിസ്തുമസ് പപ്പയെ വരവേല്‍ക്കാന്‍ തയ്യാറാവുകയാണ് എല്ലാവരും.Glow; A Cork Christmas Celebration
കോര്‍ക്കിലും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് കാലം നന്നായി ആഘോഷിക്കാന്‍ കോര്‍ക്ക് ഒരുങ്ങുകയാണ്.
കോര്‍ക്ക് സിറ്റി കൗണ്‍സിലും ക്രിസ്തുമസിനായുള്ള ഒരുക്കങ്ങള്‍ തിരക്കിട്ടു പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.സെന്റ് പാട്രിക് സ്ട്രീറ്റില്‍ കഴിഞ്ഞ ഞായറാഴ്ച്ച തന്നെ ക്രിസ്തുമസ് ട്രീകള്‍ തെളിഞ്ഞു,ബിഷപ് ലൂസി പാര്‍ക്ക് ,ഗ്രാന്‍ഡ് പരേഡ് ,റ്റ്രിസ്‌കെല്‍ െ്രെകസ്റ്റ് ചര്‍ച്ച് ,മുറൈസ് ഹാള്‍ ,സിറ്റി ഹാള്‍ എന്നിവിടങ്ങളിലും മനോഹരമായ ക്രിസ്തുമസ് ട്രീകള്‍ ഉയര്‍ന്നിട്ടുണ്ട് .

കോര്‍ക്കിലെ ക്രിസ്തുമസ് ഫെസ്റ്റിവലിലെ തിളക്കമായി നിലനില്‍ക്കുന്നത് ഫെയറി വില്ലേജ് ആണ്. വെള്ളിയാഴ്ച്ച മുതല്‍ ഞായറാഴ്ച്ച വരെ മൂന്നു ദിവസങ്ങളില്‍ ‘ട്രി നാ നോല്ലോഗ്’ അരങ്ങേറും .
ഒരു മാന്ത്രിക ലോകത്തെത്തിയതുപോലെ എന്നാണ് മുന്‍പ് ഫെയറി വില്ലേജ് സന്ദര്‍ശിച്ചവരില്‍ പലരും അഭിപ്രായപ്പെട്ടത്. അപ്പോള്‍ നിങ്ങള്‍ക്കും ആഗ്രഹം തോന്നുന്നില്ലേ ആ മാന്ത്രിക ലോകത്തിലൂടെ യാത്ര ചെയ്യാന്‍?
ഇവിടെ പിന്നണിയില്‍ ശുദ്ധമായ പരമ്പരാഗത സംഗീതം ഒഴുകി നടക്കുന്നതും മാന്ത്രിക ലോകത്തിന് മിഴിവേകാറുണ്ട്. വില്ലേജിലൂടെയുള്ള ഓരോ യാത്ര അവസാനിക്കാനും 20മിനിട്ടുകളാണ് ആവശ്യമായി വരിക.
ഇനിയുള്ളത് ഫുഡ് മാര്‍ക്കറ്റാണ്. ഇവിടങ്ങളില്‍ തന്നെ ഉത്പാദിപ്പിച്ചെടുത്ത പച്ചക്കറികളും മറ്റും ഫുഡ് മാര്‍ക്കറ്റില്‍ വച്ച് വാങ്ങിക്കാന്‍ സാധിക്കും. ഡിസംബറിനു മുന്‍പു തന്നെ ഫുഡ് മാര്‍ക്കറ്റുകള്‍ സജീവമാകാറാണ് പതിവ്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നു പറയും പോലെ ഒട്ടുമിക്ക എല്ലാവിധ പച്ചക്കറി ഉത്പന്നങ്ങളും ഇവിടെ നിന്നും വാങ്ങിക്കാം.
വെളിച്ചമാണ് ക്രിസ്തുമസ് കാലത്തിന്റെ മറ്റൊരു സവിശേഷത. വെളിച്ചമല്ല, അത് നല്‍കാനായി വാങ്ങിക്കുന്ന വിളക്കുകളും നക്ഷത്രങ്ങളുമൊക്കെയാണ്.
ത്രികോണാകൃതിയില്‍ ഒരുക്കിയിരിക്കുന്ന ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് വിളക്കുകള്‍ തന്നെയാണ്. അലങ്കരിക്കപ്പെട്ട ക്രിസ്തുമസ് മരങ്ങളടക്കം ഇപ്പോള്‍ വിപണിയില്‍ യഥേഷ്ഠം ലഭ്യവുമാണ്.
ക്രിസ്തുമസ് ട്രീയില്‍ തൂക്കിയിടാനുപയോഗിക്കുന്ന അലങ്കാര ബോളുകളും മറ്റും ഇതിനകം തന്നെ കടകളുടെ ഡിസ്‌പ്ലേകളില്‍ സ്ഥാനംപിടിച്ചിട്ടുമുണ്ട്.
എവിടെയാണ് നമ്മുടെ വാഹനം പാര്‍ക്ക് ചെയ്യുക? ഇപ്പോള്‍ മാര്‍ക്കറ്റുകളിലും റോഡുകളിലും വളരെ തിരക്കേറുന്ന സമയവുമാണ്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനായി കോര്‍ക്ക് സിറ്റി കൗണ്‍സില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രീ പാര്‍ക്കിംഗ് പ്രൊമോഷനും കൗണ്‍സില്‍ അധികൃകതര്‍ നടപ്പില്‍ വരുത്തിയിരുന്നു.
സാമൂഹ്യ സേവനാര്‍ത്ഥം ലക്ഷ്യം വച്ചുകൊണ്ട് പിരിവിനായി ഷെയര്‍ കലക്ടേര്‍സ് തെരുവുകളിലേക്കിറങ്ങുന്ന സമയവുമാണിത്. ക്രിസ്തുമസ് പ്രമാണിച്ച് പാവപ്പെട്ടവരെയും അനാധരെയുംമൊക്കെ സഹായിക്കാന്‍ സ്‌കൂള്‍ കുട്ടികളാണ് ഷെയര്‍ കളക്ടര്‍മാരായി തെരുവിലിറങ്ങാറ്. 1800ഓളം സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി ഇറങ്ങാറുണ്ട്.
1970ല്‍ പ്രസിഡന്റേഷന്‍ കോളേജ് സ്റ്റുഡന്റായിരുന്ന ബ്രദര്‍ ജെറോം കെല്ലിയാണ് ഇത്തരം ഒരു സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ കോര്‍ക്കിലുള്ള എല്ലാ സ്‌കൂളുകളിലെയും കുട്ടികളും ഇതിനായി മുന്നോട്ടുവരാറുണ്ട്.

കോര്‍ക്കിലെ മലയാളി സമൂഹം ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.കരോള്‍ സംഘവും ,ആഘോഷ പരിപാടികളും ഒക്കെ അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Scroll To Top